ഇടുക്കിയില്‍ പൊതുസ്വതന്ത്രനായി പിജെ ജോസഫ്.... കോണ്‍ഗ്രസിന്റെ ഞെട്ടിച്ച നീക്കം!!
തിരുവനന്തപുരം: കോട്ടയം സീറ്റ് വിട്ടുനല്‍കാത്തതിന്റെ പേരില്‍ ഇടഞ്ഞ് നില്ക്കുന്ന പിജെ ജോസഫിനെ മുന്നില്‍ കോണ്‍ഗ്രസ് അപ്രതീക്ഷിത നീക്കം നടത്തുന്നു. കേരള കോണ്‍ഗ്രസിനെയും മാണിയെയും ഞെട്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇടുക്കി സീറ്റ് ജോസഫിന് വിട്ടുനല്ക്കുമെന്നാണ് സൂചന. അതേസമയം കോണ്‍ഗ്രസ് വലിയ പ്രതീക്ഷ പുലര്‍ത്തുന്ന സീറ്റാണിത്.
മാണിയോളം കോണ്‍ഗ്രസ് വിലമതിക്കുന്ന നേതാവാണ് ജോസഫ് എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്ന കാര്യമാണിത്. പിജെ ജോസഫിന് ഇടുക്കിയില്‍ ജയസാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സംസ്ഥാന ഘടകം. മലയോര, ക്രിസ്ത്യന്‍ വോട്ടുകള്‍ അദ്ദേഹത്തിന് ഏകീകരിക്കാനാവുമെന്നും വിലയിരുത്തലുണ്ട്. അതേസമയം കോണ്‍ഗ്രസില്‍ ഈ സീറ്റ് വിട്ടുനല്കുന്നതിനോടും വിയോജിപ്പുണ്ട്.

ഇടുക്കിയില്‍ മത്സരിക്കും
കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് കൂടിയായ പിജെ ജോസഫ് ഇടുക്കിയില്‍ യുഡിഎഫ് പൊതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് എമ്മില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കാത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ അദ്ദേഹം പ്രതിഷേധമറിയിച്ചിരുന്നു. മാണിയുടെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും, മറ്റ് വ്യക്തിപരമായ കാരണങ്ങളും കൊണ്ടാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്നാണ് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ഉയര്‍ത്തിയത്.

കോണ്‍ഗ്രസ് നിര്‍ദേശിച്ചു
ജോസഫിന്റെ പേര് കോണ്‍ഗ്രസ് നേതൃത്വം പൊതുസമ്മതിയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ അന്തിമ തീരുമാനം അടുത്ത ദിവസം തന്നെ ഉണ്ടാവും. സീറ്റ് നല്കിയാല് കേരള കോണ്‍ഗ്രസിനുള്ള പ്രശ്നം പരിഹരിക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. പികെ കുഞ്ഞാലിക്കുട്ടിയുമായി കോഴിക്കോട്ട് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

കോണ്‍ഗ്രസ് കൈവിടില്ല
യുഡിഎഫില്‍ നിന്ന് കെഎം മാണി വിട്ടുനിന്നപ്പോള്‍ ഏറ്റവും പ്രതിസന്ധിയിലായിരുന്നത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസിനെ തിരികെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് പിജെ ജോസഫായിരുന്നു. ഇത് തള്ളിക്കളയാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. അധികം സീറ്റ് ആവശ്യപ്പെട്ട് മുസ്ലീം ലീഗുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നത് അതുകൊണ്ടാണ്. അന്തിമ തീരുമാനം അതിന് ശേഷമേ ഉണ്ടാകൂ. ജോസഫിന് സീറ്റ് നല്‍കുന്നതിന് മുസ്ലീം ലീഗിന് എതിര്‍പ്പില്ലെന്നാണ് സൂചന.

മാണി എതിര്‍ക്കില്ല
ജോസഫിന് ഇടുക്കി സീറ്റ് നല്കിയാല് മാണി വിഭാഗം എതിര്‍ക്കില്ല. ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് താല്പര്യപ്പെട്ടിരുന്നത്. എന്നാല്‍ പലതവണ നിര്‍ബന്ധിച്ചിട്ടും ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇടുക്കി പിടിച്ചെടുക്കാന്‍ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് എളുപ്പമാകും എന്നാണ് കണക്ക് കൂട്ടല്‍. അതേസമയം കോണ്‍ഗ്രസിനെ യുവനേതാക്കള്‍ ഈ സീറ്റ് ലക്ഷ്യം വെച്ചിരുന്നെന്ന് സൂചനയുണ്ട്.

കാരണം എന്ത്?
കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി കോട്ടയം, ഇടുക്കി, പത്തനംതിട്ട സീറ്റുകളെ ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞതോടെയാണ് ജോസഫിന് സീറ്റ് നല്കാന് തയ്യാറായത്. പാര്‍ട്ടിക്ക് ര ണ്ട് സീറ്റുകള്‍ ലഭിച്ചിരുന്നുവെങ്കില്‍ ജോസഫിനെ ഇടുക്കിയില്‍ മത്സരിപ്പിക്കാന്‍ തയ്യാറായിരുന്നുവെന്ന റോഷി അഗസ്റ്റിന്റെ പ്രസ്താവനയും ഇതിന്റെ സൂചനയായിരുന്നു. ജോയ്സ് ജോര്‍ജിനെ നേരിടാന്‍ ഇടുക്കി ജില്ലയില്‍ മറ്റൊരു സ്ഥാനാര്‍ത്ഥി ഇല്ലെന്നതും കോണ്‍ഗ്രസിന്റെ തീരുമാനത്തെ സ്വാധീനിച്ചിരുന്നു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications