കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ പൊതുസ്വതന്ത്രനായി പിജെ ജോസഫ്.... കോണ്‍ഗ്രസിന്റെ ഞെട്ടിച്ച നീക്കം!!

Google Oneindia Malayalam News

തിരുവനന്തപുരം: കോട്ടയം സീറ്റ് വിട്ടുനല്‍കാത്തതിന്റെ പേരില്‍ ഇടഞ്ഞ് നില്‍ക്കുന്ന പിജെ ജോസഫിനെ മുന്നില്‍ കോണ്‍ഗ്രസ് അപ്രതീക്ഷിത നീക്കം നടത്തുന്നു. കേരള കോണ്‍ഗ്രസിനെയും മാണിയെയും ഞെട്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇടുക്കി സീറ്റ് ജോസഫിന് വിട്ടുനല്‍ക്കുമെന്നാണ് സൂചന. അതേസമയം കോണ്‍ഗ്രസ് വലിയ പ്രതീക്ഷ പുലര്‍ത്തുന്ന സീറ്റാണിത്.

മാണിയോളം കോണ്‍ഗ്രസ് വിലമതിക്കുന്ന നേതാവാണ് ജോസഫ് എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്ന കാര്യമാണിത്. പിജെ ജോസഫിന് ഇടുക്കിയില്‍ ജയസാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സംസ്ഥാന ഘടകം. മലയോര, ക്രിസ്ത്യന്‍ വോട്ടുകള്‍ അദ്ദേഹത്തിന് ഏകീകരിക്കാനാവുമെന്നും വിലയിരുത്തലുണ്ട്. അതേസമയം കോണ്‍ഗ്രസില്‍ ഈ സീറ്റ് വിട്ടുനല്‍കുന്നതിനോടും വിയോജിപ്പുണ്ട്.

ഇടുക്കിയില്‍ മത്സരിക്കും

ഇടുക്കിയില്‍ മത്സരിക്കും

കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ കൂടിയായ പിജെ ജോസഫ് ഇടുക്കിയില്‍ യുഡിഎഫ് പൊതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് എമ്മില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കാത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ അദ്ദേഹം പ്രതിഷേധമറിയിച്ചിരുന്നു. മാണിയുടെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും, മറ്റ് വ്യക്തിപരമായ കാരണങ്ങളും കൊണ്ടാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്നാണ് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ഉയര്‍ത്തിയത്.

കോണ്‍ഗ്രസ് നിര്‍ദേശിച്ചു

കോണ്‍ഗ്രസ് നിര്‍ദേശിച്ചു

ജോസഫിന്റെ പേര് കോണ്‍ഗ്രസ് നേതൃത്വം പൊതുസമ്മതിയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ അന്തിമ തീരുമാനം അടുത്ത ദിവസം തന്നെ ഉണ്ടാവും. സീറ്റ് നല്‍കിയാല്‍ കേരള കോണ്‍ഗ്രസിനുള്ള പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. പികെ കുഞ്ഞാലിക്കുട്ടിയുമായി കോഴിക്കോട്ട് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

കോണ്‍ഗ്രസ് കൈവിടില്ല

കോണ്‍ഗ്രസ് കൈവിടില്ല

യുഡിഎഫില്‍ നിന്ന് കെഎം മാണി വിട്ടുനിന്നപ്പോള്‍ ഏറ്റവും പ്രതിസന്ധിയിലായിരുന്നത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസിനെ തിരികെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് പിജെ ജോസഫായിരുന്നു. ഇത് തള്ളിക്കളയാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. അധികം സീറ്റ് ആവശ്യപ്പെട്ട് മുസ്ലീം ലീഗുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നത് അതുകൊണ്ടാണ്. അന്തിമ തീരുമാനം അതിന് ശേഷമേ ഉണ്ടാകൂ. ജോസഫിന് സീറ്റ് നല്‍കുന്നതിന് മുസ്ലീം ലീഗിന് എതിര്‍പ്പില്ലെന്നാണ് സൂചന.

മാണി എതിര്‍ക്കില്ല

മാണി എതിര്‍ക്കില്ല

ജോസഫിന് ഇടുക്കി സീറ്റ് നല്‍കിയാല്‍ മാണി വിഭാഗം എതിര്‍ക്കില്ല. ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെട്ടിരുന്നത്. എന്നാല്‍ പലതവണ നിര്‍ബന്ധിച്ചിട്ടും ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇടുക്കി പിടിച്ചെടുക്കാന്‍ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് എളുപ്പമാകും എന്നാണ് കണക്ക് കൂട്ടല്‍. അതേസമയം കോണ്‍ഗ്രസിനെ യുവനേതാക്കള്‍ ഈ സീറ്റ് ലക്ഷ്യം വെച്ചിരുന്നെന്ന് സൂചനയുണ്ട്.

കാരണം എന്ത്?

കാരണം എന്ത്?

കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി കോട്ടയം, ഇടുക്കി, പത്തനംതിട്ട സീറ്റുകളെ ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞതോടെയാണ് ജോസഫിന് സീറ്റ് നല്‍കാന്‍ തയ്യാറായത്. പാര്‍ട്ടിക്ക് ര ണ്ട് സീറ്റുകള്‍ ലഭിച്ചിരുന്നുവെങ്കില്‍ ജോസഫിനെ ഇടുക്കിയില്‍ മത്സരിപ്പിക്കാന്‍ തയ്യാറായിരുന്നുവെന്ന റോഷി അഗസ്റ്റിന്റെ പ്രസ്താവനയും ഇതിന്റെ സൂചനയായിരുന്നു. ജോയ്‌സ് ജോര്‍ജിനെ നേരിടാന്‍ ഇടുക്കി ജില്ലയില്‍ മറ്റൊരു സ്ഥാനാര്‍ത്ഥി ഇല്ലെന്നതും കോണ്‍ഗ്രസിന്റെ തീരുമാനത്തെ സ്വാധീനിച്ചിരുന്നു.

യുപിയില്‍ തകര്‍ന്നാല്‍ പ്രശ്‌നമില്ല..... കോണ്‍ഗ്രസിന്റെ മിഷന്‍ യുപിയുടെ ലക്ഷ്യം മറ്റൊന്ന്യുപിയില്‍ തകര്‍ന്നാല്‍ പ്രശ്‌നമില്ല..... കോണ്‍ഗ്രസിന്റെ മിഷന്‍ യുപിയുടെ ലക്ഷ്യം മറ്റൊന്ന്

English summary
lok sabha election 2019 pj joseph may contest from idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X