കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ഫലം; മുന്നണികളുടെ വിലയിരുത്തല്‍ ഇങ്ങനെ, ശബരിമല മാത്രമല്ല, ക്രൈസ്തവ വികാരവും

Google Oneindia Malayalam News

തിരുവനന്തപുരം: പോളിങ് ശതമാനം കേരളത്തില്‍ ഉയര്‍ന്നത് എല്ലാ മുന്നണികളെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് എല്ലാ മുന്നണികളും പരസ്യമായി പ്രതികരിക്കുന്നു. എന്നാല്‍ അകത്തളങ്ങളില്‍ എല്ലാവര്‍ക്കും ആശങ്ക നിഴലിക്കുന്നുമുണ്ട്. മോദിക്കെതിരെ മാത്രമല്ല പിണറായിക്കെതിരെയും കേരളത്തില്‍ വികാരം നിലനില്‍ക്കുന്നുണ്ടെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു. അതാണ് വോട്ടിങ് ശതമാനം കൂടിയതിലൂടെ വ്യക്തമാകുന്നതെന്നും യുഡിഎഫ് പറയുന്നു.

Evms

എന്നാല്‍ മോദിക്കെതിരായ മതേതര മനസുകളുടെ വികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രകടമായതെന്ന് ഇടതുപക്ഷ നേതാക്കള്‍ കരുതുന്നു. തങ്ങളുയര്‍ത്തിയ നവോഥാന വിഷയവും ഏശിയെന്നാണ് ഇടതുപാളയത്തിലെ ചര്‍ച്ച. പോളിങ് ശതമാനം കൂടിയതില്‍ ആശങ്കപ്പെടാനില്ലെന്നും അവര്‍ പറയുന്നു. സാധാരണ പോളിങ് ശതമാനം കൂടുമ്പോള്‍ യുഡിഎഫിന് അനുകൂലമായ തരംഗമാണുണ്ടാകുക എന്നത് ഇടതുപക്ഷത്തെ അല്‍പ്പം കുഴക്കുന്നുണ്ട്.

തെക്കന്‍ കേരളത്തില്‍ പോളിങ് കൂടിയതില്‍ ബിജെപിക്ക് ശുഭപ്രതീക്ഷയുണ്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശബരിമല വിഷയം തങ്ങള്‍ക്ക് അനുകൂലമായി പ്രതിഫലിക്കുമെന്ന് ബിജെപി പറയുന്നു. സ്ത്രീ വോട്ടര്‍മാര്‍ കൂടുതലായി പോളിങ് ബൂത്തിലെത്തിയതും പ്രതീക്ഷയാണെന്ന അവര്‍ വിലയിരുത്തുന്നു. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലാണ് ബിജെപി കൂടുതല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. എന്നാല്‍ തൃശൂരും പാലക്കാടും മുന്നേറ്റമുണ്ടാകുമെന്നും ബിജെപി കരുതുന്നു.

ദില്ലിയില്‍ ബിജെപിയുടെ അടിവേരിളക്കി രാഹുല്‍; ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചൗക്കിദാര്‍ ഇല്ലദില്ലിയില്‍ ബിജെപിയുടെ അടിവേരിളക്കി രാഹുല്‍; ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചൗക്കിദാര്‍ ഇല്ല

മോദിക്കെതിരായ വികാരം കേരളത്തിലുണ്ട്. ഇതിന് പുറമെ പിണറായി സര്‍ക്കാരിനെതിരെയും വികാരമുണ്ട്. ഇതാണ് തങ്ങള്‍ക്ക് അനുകൂലമാകുകയെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു. മാത്രമല്ല രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നത് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായി പ്രതിഫലിക്കുമെന്നും യുഡിഎഫ് ക്യാംപ് വിശ്വസിക്കുന്നു.

പാലക്കാട് ഒഴികെ വടക്കന്‍ കേരളത്തില്‍ യുഡിഎഫിന് പ്രതീക്ഷ കൂടുതലാണ്. വോട്ടര്‍മാര്‍ പ്രത്യേക വാശി പ്രകടിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. ശബരിമല വിഷയത്തില്‍ പിണറായിക്കെതിരെ ക്രൈസ്തവരുടെ പോലും വികാരമുണ്ടായി എന്നും ആന്റണി പറയുന്നു.

English summary
BJP Poll Analysis in Kerala; All parties claimed victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X