കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിൽ തീ പാറും, പ്രിയങ്ക ഗാന്ധിയും സ്മൃതിയും നേർക്ക് നേർ, ജവാന്റെ വീട്ടിലേക്കും പ്രിയങ്കയെത്തും

Google Oneindia Malayalam News

Recommended Video

cmsvideo
വയനാട്ടിൽ തീ പാറും, പ്രിയങ്ക ഗാന്ധിയും സ്മൃതിയും നേർക്ക് നേർ

കല്‍പ്പറ്റ: കേരളം പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നു..സംസ്ഥാനത്ത് മൂന്ന് മുന്നണികളും മത്സരിച്ച് പ്രചാരണം നടത്തുന്നുണ്ട്. അവസാന ഘട്ട പ്രചാരണത്തിന് ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ദേശീയ നേതാക്കളും കേരളത്തിലേക്ക് എത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തുന്നുണ്ട്.

സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കാൻ സെൻകുമാർ! സർവ്വീസ് സ്റ്റോറിയിൽ ഞെട്ടിക്കുന്ന ആരോപണങ്ങൾ!സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കാൻ സെൻകുമാർ! സർവ്വീസ് സ്റ്റോറിയിൽ ഞെട്ടിക്കുന്ന ആരോപണങ്ങൾ!

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും നാളെ വയനാട്ടിലുണ്ട്. രാഹുല്‍ ഗാന്ധിക്ക് വേണ്ടി വയനാട്ടില്‍ വോട്ട് പിടിക്കാനാണ് എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കയുടെ വരവ്. ശനിയാഴ്ച രാവിലെയാണ് പ്രിയങ്ക ഗാന്ധി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുക. തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലേക്ക് പോകും.

congress

വയനാട്ടിലും മലപ്പുറത്തും പ്രിയങ്ക പ്രചാരണ യോഗങ്ങളില്‍ സംബന്ധിക്കും. മാനന്തവാടി, അരീക്കോട്, നിലമ്പൂര്‍, എന്നിവിടങ്ങളിലാണ് പ്രിയങ്ക പങ്കെടുക്കുന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങള്‍. പുല്‍പ്പള്ളിയില്‍ സംഘടിപ്പിക്കുന്ന കര്‍ഷക യോഗത്തിലും പ്രിയങ്ക പങ്കെടുക്കുന്നുണ്ട്. മാത്രമല്ല പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്റെ വീടും പ്രിയങ്ക സന്ദര്‍ശിക്കും.

പ്രിയങ്കയെ കൂടാതെ സ്മൃതി ഇറാനി കൂടി നാളെ വയനാട്ടില്‍ എത്തുന്നതോടെ മണ്ഡലത്തില്‍ പ്രചാരണത്തില്‍ തീപാറും. അമേഠിയില്‍ രാഹുല്‍ ഗാന്ധിയുട എതിരാളിയാണ് പ്രിയങ്ക. എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെളളാപ്പളളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സ്മൃതി ഇറാനിയുടെ വരവ്. സുല്‍ത്താന്‍ ബത്തേരിയിലെ റോഡ് ഷോയിലും തിരഞ്ഞെടുപ്പ് പൊതുയോഗത്തിലും സ്മൃതി ഇറാനി പങ്കെടുക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok Sabha Election 2019: Priyanka Gandhi and Smriti Irani in Wayanad for campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X