കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നാനിയിൽ തോറ്റാൽ എംഎൽഎ സ്ഥാനം രാജി വെക്കില്ല, യൂടേൺ അടിച്ച് പിവി അൻവർ

Google Oneindia Malayalam News

നിലമ്പൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ എംഎല്‍എ സ്ഥാനം രാജി വെയ്ക്കും എന്നുളള നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് പിവി അന്‍വര്‍. പൊന്നാനായില്‍ ഇടി മുഹമ്മദ് ബഷീറിന് എതിരെ മത്സരിച്ച പിവി അന്‍വന്‍ താന്‍ തോറ്റാല്‍ എംഎല്‍എ സ്ഥാനം രാജി വെക്കുമെന്നും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാലിപ്പോള്‍ അന്‍വര്‍ അതില്‍ നിന്നും യൂടേണ്‍ അടിച്ചിരിക്കുകയാണ്

താന്‍ എംഎല്‍എ സ്ഥാനം രാജി വെക്കും എന്ന് കരുതി ആരും മനപ്പായസം ഉണ്ണേണ്ടതില്ല എന്നാണ് പിവി അന്‍വറിന്റെ പ്രതികരണം. പൊന്നാനിയില്‍ തോറ്റതിന്റെ പേരില്‍ നിലമ്പൂരിലെ എംഎല്‍എ സ്ഥാനം രാജി വെയ്‌ക്കേണ്ട കാര്യം തനിക്കില്ലെന്ന് അന്‍വര്‍ പറഞ്ഞു.

pv

താന്‍ പറഞ്ഞത് പൊന്നാനിയില്‍ തനിക്ക് നൂറ് ശതമാനവും വിജയിക്കാന്‍ സാധിക്കുമെന്നും അങ്ങനെ വരുമ്പോള്‍ നിലമ്പൂരില്‍ രാജി വെക്കേണ്ടി വരും എന്നുമാണ്. ഇപ്പോഴും ആ പറഞ്ഞത് തന്നെയാണ് പറയുന്നത്. പൊന്നാനിയില്‍ തോറ്റാല്‍ രാജി വെക്കുന്ന പ്രശ്‌നമേ ഇല്ല.

പൊന്നാനിയില്‍ 15000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു. എല്ലാ ഘടകങ്ങളും അനുകൂലമായി വന്നാല്‍ അന്‍പതിനായിരം വോട്ടിന് മുകളില്‍ ഭൂരിപക്ഷം നേടി വിജയിക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു. മുസ്ലീം ലീഗിന്റെ സിറ്റിംഗ് സീറ്റാണ് പൊന്നാനി. പിവി അന്‍വറിനെ ഇവിടേക്ക് സിപിഎം നിയോഗിച്ചത് പൊന്നാനി പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടാന്‍. ഇത്തവണ പൊന്നാനിയില്‍ അട്ടിമറിക്കുളള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

English summary
Lok Sabha Election 2019: Will not resign MLA post if lost in Ponnani, PV Anvar takes U turn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X