Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ മാരത്തൺ പ്രചാരണത്തിന് രാഹുൽ ഗാന്ധി, 5 ജില്ലകളിൽ പര്യടനം, മാണിയുടെ വീട് സന്ദർശിക്കും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. രണ്ട് ദിവസത്തെ മാരത്തണ്‍ പ്രചാരണ പരിപാടികളാണ് രാഹുല്‍ ഗാന്ധിക്ക് കേരളത്തിലുളളത്. തിങ്കളാഴ്ച രാത്രിയാണ് രാഹുല്‍ തിരുവനന്തപുരത്ത് എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കൊപ്പം കോട്ടയത്ത് അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ആയിരുന്ന കെഎം മാണിയുടെ വീടും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് രാഹുല്‍ ഗാന്ധിക്ക് പ്രചാരണ പരിപാടികള്‍ ഉളളത്. ആദ്യത്തെ പരിപാടി രാവിലെ 9.15ന് കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്റെ പ്രചാരണ യോഗമാണ്. കെകെ നായര്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി. അതിന് ശേഷമാണ് ഉച്ചയോടെ കെഎം മാണിയുടെ കുടുംബത്തെ സന്ദര്‍ശിക്കുക.

congress

വൈകിട്ട് 4 മണിക്കാണ് ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് വേണ്ടിയുളള തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ രാഹുല്‍ പങ്കെടുക്കുക. ഏറ്റവും ഒടുവില്‍ വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്ത് ശശി തരൂരിന് വേണ്ടിയും രാഹുല്‍ ഗാന്ധി പ്രചാരണം നടത്തും. രാത്രിയോടെ രാഹുല്‍ ഗാന്ധി കണ്ണൂരിലേക്ക് തിരിക്കും. ബുധനാഴ്ച യുഡിഎഫ് നേതൃയോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, വടകര മണ്ഡലങ്ങളിലെ നേതാക്കളുമായി രാഹുല്‍ കൂടിക്കഴ്ച നടത്തും.

തുടര്‍ന്നാണ് രാഹുല്‍ സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് പോവുക. വയനാട്ടില്‍ നാലിടങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. വണ്ടൂര്‍, തൃത്താല, ബത്തേരി, തിരുവമ്പാടി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുക. വയനാട്ടിലെ പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രത്തിലും രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും. ഇത് രണ്ടാം തവണയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എത്തുന്നത്.കേന്ദ്ര- സംസ്ഥാന നേതാക്കള്‍ അടക്കമുളള പ്രമുഖര്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്തുന്നുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+