സിപിഎമ്മിന്റെയും ബിജെപിയുടേയും തലവര മാറ്റി എഴുതും രാഹുൽ ഗാന്ധി! വൻ തിരിച്ചടി ഭയന്ന് സിപിഎം
Recommended Video

കോഴിക്കോട്: സിപിഎം അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ എതിര്‍പ്പിനെ മറികടന്ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുളള തീരുമാനമെടുത്തിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ ആകെ രാഹുല്‍ തംരഗമുണ്ടാക്കുകയും പരമാവധി സീറ്റുകളില്‍ വിജയിക്കുകയുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മത്സരിക്കുന്നത് കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം സംസ്ഥാനത്ത് സിപിഎമ്മിന്റെയും ബിജെപിയുടേയും തലവര തന്നെ രാഹുല്‍ ഗാന്ധി മാറ്റിയെഴുതിയേക്കും.

കൈവിട്ട കളി
ഏത് തിരഞ്ഞെടുപ്പില്‍ ആയാലും മലബാര്‍ എന്നും ഇടത്തോട്ട് ചായുന്നതാണ് കേരളത്തില്‍ പതിവ്. ഇത്തവണ വടകരയും കണ്ണൂരും അടക്കമുളള മണ്ഡലങ്ങളില്‍ സിപിഎമ്മിന് ഭയക്കേണ്ട സാഹചര്യങ്ങളുണ്ട്. എല്ലായിടത്തും കൈവിട്ട കളി കളിക്കാനിറങ്ങിയ തിരഞ്ഞെടുപ്പിലാണ് സിപിഎമ്മിന് ഇരുട്ടടിയായി രാഹുല്‍ ഗാന്ധിയുടെ വരവ്.

വലിയ പ്രതീക്ഷകളില്ല
ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ നിന്നോ ത്രിപുരയില്‍ നിന്നോ സിപിഎമ്മിന് സീറ്റുകള്‍ ലഭിക്കും എന്നുളള പ്രതീക്ഷകളൊന്നുമില്ല. ആകെയുളള പ്രതീക്ഷ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്നാട്ടിലുമാണ് സിപിഎമ്മിനുളളത്.

ആ തരംഗം ഇരട്ടിക്കും
ആ സ്വപ്നത്തിന് മേല മണ്ണ് വാരിയിട്ടാണ് രാഹുല്‍ ഗാന്ധിയുടെ വരവ്. സംസ്ഥാനത്ത് ഇത്തവണ യുഡിഎഫ് തരംഗമുണ്ടാകും എന്നാണ് രാഹുലിന്റെ വരവിന് മുന്‍പ് പുറത്ത് വന്ന സര്‍വ്വേകള്‍ പറയുന്നത്. രാഹുല്‍ വന്നതോട് കൂടി ആ തരംഗം ഇരട്ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

അതിശക്തർ രംഗത്ത്
ഇത്തവണ തിരിച്ചടി മുന്‍കൂട്ടി കണ്ടാണ് എംഎല്‍എമാര്‍ അടക്കം അതിശക്തരായ സ്ഥാനാര്‍ത്ഥികളെ ഇടതുമുന്നണി രംഗത്ത് ഇറക്കിയത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വരവ് മൂലമുണ്ടാകുന്ന തരംഗം എല്ലാ സീറ്റുകളിലും സിപിഎമ്മിന് മത്സരം കടുപ്പമേറിയതാകും. ഉറച്ച മണ്ഡലങ്ങളില്‍ പോലും പേടിക്കേണ്ട അവസ്ഥ

ന്യൂനപക്ഷ വോട്ടുകൾ
കേരളത്തില്‍ സിപിഎമ്മിനെ എന്നും തുണച്ചിരുന്നത് ന്യനപക്ഷ വോട്ടുകളാണ്. രാഹുല്‍ ഗാന്ധി വരുന്നതോടെ ന്യൂനപക്ഷ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും കോണ്‍ഗ്രസിലേക്ക് ഒഴുകും. പത്തനംതിട്ട പോലുളള മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ വോട്ടിലേക്ക് നോക്കിയിരിക്കുന്ന സിപിഎം വിയര്‍ക്കാനാണ് എല്ലാ സാധ്യതയും

ദേശീയ നേതാക്കളുടെ വരവ്
മാത്രമല്ല രാഹുല്‍ ഗാന്ധി എത്തുന്നതോടെ കേരളത്തിലെ കോണ്‍ഗ്രസിന് പണബലവും ആള്‍ബലവും കൂടും. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുളള ദേശീയ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിന് വേണ്ടി വയനാട്ടിലേക്ക് എത്തും. അതിനെ പ്രതിരോധിക്കാനുളള മരുന്ന് സിപിഎമ്മിന് ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു.

ശിവഭക്തനായ രാഹുൽ
ശിവഭക്തനായി അറിയപ്പെടുന്ന രാഹുല്‍ ഗാന്ധിയെ എന്‍എസ്എസും എസ്എന്‍ഡിപിയും പിന്തുണയ്ക്കാതിരിക്കാന് കാരണങ്ങളൊന്നുമില്ല. ഇതൊക്കെ തന്നെ സിപിഎമ്മിനെ ആശങ്കയിലാക്കുന്നു. വയനാട്ടില്‍ ഇടതിനെ ശത്രുവാക്കി മത്സരിക്കാനുളള കോണ്‍ഗ്രസ് നീക്കത്തിന് ദേശീയ തലത്തില്‍ മറുപടി കൊടുക്കാനുളള ശ്രമം മറുവശത്ത് സിപിഎം തുടങ്ങിക്കഴിഞ്ഞു.

പുതിയ ബദലിന് ശ്രമം
പുതിയ ദേശീയ ബദലിനാണ് സിപിഎം ശ്രമിക്കുന്നത്. കോണ്‍ഗ്രസിനെ ഒഴിവാക്കിയും ബിഎസ്പി നേതാവ് മായാവതിയെ മുന്‍നിര്‍ത്തിയും പുതിയ മതേതര ബദലിനാണ് സിപിഎം ശ്രമം നടത്തുന്നത്. ഇതിനെ ഇനി കോണ്‍ഗ്രസ് എങ്ങനെ ചെറുക്കും എന്നത് വരും ദിവസങ്ങളില്‍ കണ്ടെറിയേണ്ടതാണ്.

ബിജെപിയും അങ്കലാപ്പിൽ
സിപിഎമ്മിനെ എന്ന പോലെ കേരളത്തില്‍ രാഹുലിന്റെ വരവ് ആശങ്കയിലാഴ്ത്തുന്നത് ബിജെപിയെയുമാണ്. ഇത്തവണ കേരളത്തില്‍ അക്കൗണ്ട തുറക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് ബിജെപി. അഞ്ച് മണ്ഡലങ്ങളില്‍ ബിജെപി വിജയ പ്രതീക്ഷയും പുലര്‍ത്തുന്നുണ്ട്.

ചിത്രത്തിലേ ഇല്ലാതാവും
ശബരിമല വിവാദം മുന്‍നിര്‍ത്തിയാണ് ബിജെപി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് വരുന്നതോടെ ബിജെപിയുടെ അത്തരം ശ്രമങ്ങള്‍ അപ്രസക്തമായി മാറും. എന്ന് മാത്രമല്ല ബിജെപി കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് തന്നെ രാഹുല്‍ തരംഗത്തില്‍ അപ്രത്യക്ഷമാകാനും സാധ്യതയുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications