കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലത്തൂരില്‍ ചരിത്രം പിറന്നു; പെങ്ങളൂട്ടിയെ ചേര്‍ത്ത് പിടിച്ച് ജനലക്ഷങ്ങള്‍, അന്തിമഫലം ഇങ്ങനെ

Google Oneindia Malayalam News

ആലത്തൂര്‍: പുതിയതരം പ്രചാരണ രീതി കേരളത്തില്‍ ഇത്തവണ കണ്ടത് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിലൂടെയാണ്. ജനങ്ങളെ പാടി കൈയ്യിലെടുത്ത അവര്‍ ഫലം വരുമ്പോഴും തിളങ്ങിതന്നെ നിന്നു. എന്നാല്‍ തഴക്കം വന്ന, മണ്ഡലത്തില്‍ സുപരിചിതനായ പികെ ബിജുവിനെ മറിച്ചിടാന്‍ രമ്യയ്ക്ക് സാധിക്കില്ലെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞത്. അന്തിമഫലം വന്നപ്പോള്‍ ഏവരെയും ആശ്ചര്യപ്പെടുത്തിയാണ് രമ്യയുടെ ജയം.

533815 വോട്ടുകളാണ് രമ്യയ്ക്ക് ലഭിച്ചത്. സിറ്റിങ് എംപി പികെ ബിജുവിന് 374847 വോട്ടുകളും ലഭിച്ചു. രമ്യയുടെ ഭൂരിപക്ഷം 158968 വോട്ട്. ഇങ്ങനെ ഒരു വിജയം കന്നി അങ്കത്തിലൂടെ തന്നെ നേടുന്ന കേരളത്തിലെ ആദ്യ വനിതയാകും ഒരുപക്ഷേ രമ്യ. തിളക്കമാര്‍ന്ന വിജയത്തോടെയാണ് രമ്യ ദില്ലിയിലേക്ക് വണ്ടി കയറുന്നത്. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇതുവരെ സംഭവിച്ച കാര്യങ്ങളുടെ രത്‌ന ചുരുക്കം ഇങ്ങനെ....

തരംഗമായി രമ്യ

തരംഗമായി രമ്യ

കുന്ദമംഗംലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യ ഹരിദാസ് മണ്ഡലത്തില്‍ കാര്യമായ ചലനം സൃഷ്ടിച്ചതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് വിജയം. ചുറുചുറുക്കുള്ള സ്ഥാനാര്‍ഥി. ശക്തമായ നിലപാടുകള്‍. ഡല്‍ഹിയില്‍ നടത്തിയ ടാലന്റ് ഹണ്ടിലൂടെ പാര്‍ട്ടി ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടെത്തിയതാണ് ശക്തമായ നിലപാടുകളുള്ള രമ്യയെ.

നിറഞ്ഞ കൈയ്യടി

നിറഞ്ഞ കൈയ്യടി

തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതോടെ സോഷ്യല്‍ മീഡിയയിലും മറ്റും രമ്യ വലിയ തരംഗമാണ് സൃഷ്ടിച്ചത്. പാട്ടു പാടിയും മറ്റും വോട്ടു ചോദിക്കുന്ന സ്ഥാനാര്‍ഥി പുതിയ തരം പ്രചാരണത്തിനു തന്നെയാണ് തുടക്കമിട്ടത്. ബ്ലോക്ക് പഞ്ചായത്ത് പദവി രാജിവെച്ച രമ്യ ആലത്തൂരിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നു ഫലം വരും മുമ്പെ പ്രഖ്യാപിച്ചിരുന്നു.

വിവാദ തിരിയുമായി വിജയരാഘവന്‍

വിവാദ തിരിയുമായി വിജയരാഘവന്‍

രമ്യക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശം വലിയ പ്രചാരണ ആയുധമാക്കിയിരുന്നു യുഡിഎഫ്. എന്നാല്‍ രാഷ്ട്രീയം പറയാന്‍ യുഡിഎഫിനും കോണ്‍ഗ്രസിനും കഴിയാത്തതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പെരുപ്പിച്ച് എടുക്കുന്നതെന്നാണ് സിപിഎം പറയുന്നത്. പക്ഷേ ജനം രമ്യയ്‌ക്കൊപ്പം നിന്നു.

ആലത്തൂരിന്റെ പഴയ മുഖം

ആലത്തൂരിന്റെ പഴയ മുഖം

പഴയ ഒറ്റപ്പാലം മണ്ഡലമാണ് പുനക്രമീകരണം നടത്തി ആലത്തൂരായി മാറിയത്. മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ മണ്ഡലമായിരുന്നു ഒറ്റപ്പാലം. ആലത്തൂരില്‍ 2009ലെ കന്നി അങ്കത്തില്‍ യുഡിഎഫിലെ എന്‍.കെ. സുധീറിനെ 20,960 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബിജു പാര്‍ലമെന്റിലെത്തിയത്. 2014ല്‍ ബിജു ഭൂരിപക്ഷം ഉയര്‍ത്തുകയാണ് ചെയ്തത്.

കൂടിച്ചേര്‍ന്ന് കിടക്കുന്ന ഇടം

കൂടിച്ചേര്‍ന്ന് കിടക്കുന്ന ഇടം

ഇക്കുറി മണ്ഡലത്തില്‍ 12,34,294 വോട്ടര്‍മാരാണ് ഉള്ളത്. 6,30,438 സ്ത്രീകള്‍. 6,03,854 പുരുഷന്മാര്‍. രണ്ട് ട്രാന്‍സ്ജന്‍ഡര്‍മാര്‍. പാലക്കാട് ജില്ലയിലെ നാലും തൃശൂര്‍ ജില്ലയിലെ മൂന്നും നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം. 2014ല്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും മുന്നിലെത്താന്‍ എല്‍ഡിഎഫിന് സാധിച്ചതാണ് ബിജുവിന് ഗുണമായത്.

എല്‍ഡിഎഫിന് പറയാന്‍

എല്‍ഡിഎഫിന് പറയാന്‍

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും എല്‍ഡിഎഫ് വിജയിച്ചു. വടക്കാഞ്ചേരിയിലെ അനില്‍ അക്കരയുടെ വിജയമാകട്ടെ വെറും 43 വോട്ടുകള്‍ക്കായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ഏഴ് മണ്ഡലങ്ങളില്‍ നിന്നായി ഇടതു മുന്നണി 91,760 വോട്ടുകളാണ് യുഡിഎഫിനേക്കാള്‍ അധികമായി നേടിയത്.

ബിജു ഉപയോഗിച്ച ആയുധം

ബിജു ഉപയോഗിച്ച ആയുധം

താന്‍ ഇത്രനാളും നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍, പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയും തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ തലം വിശദമാക്കിയുമുള്ള പ്രവര്‍ത്തനങ്ങളാണ് ബിജു നടത്തിയത്. തങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ അത്ഭുതമൊന്നും സൃഷ്ടിക്കാന്‍ എതിരാളികള്‍ക്ക് കഴിയില്ലെന്നും സിപിഎം കരുതി.

എന്‍ഡിഎ പ്രതീക്ഷിച്ചത്

എന്‍ഡിഎ പ്രതീക്ഷിച്ചത്

മണ്ഡലത്തില്‍ ബിജെപി പടിപടിയായി വോട്ട് വിഹിതം വര്‍ധിപ്പിക്കുന്നുണ്ട്. ഇത്തവണ സഖ്യകക്ഷിയായ ബിഡിജെഎസാണ് ആലത്തൂരില്‍ മത്സരിക്കുന്നത്. ശബരിമല പ്രശ്നങ്ങളുടെ ഒക്കെ പശ്ചാത്തലത്തില്‍ കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാനാകുമെന്നും അവര്‍ കണക്ക് കൂട്ടി. കെപിഎംഎസ്സിന്റെ സംസ്ഥാന ഉപദേശക സമതി ചെയര്‍മാനാനായ ടി വി ബാബുവിലൂടെ മുന്നോക്ക പിന്നോക്ക വോട്ടുകളില്‍ നല്ല പങ്ക് തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നും എന്‍ഡിഎ കേന്ദ്രങ്ങള്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നു.

English summary
Lok Sabha Election 2019: UDF candidate Ramya Haridas win in Alathur constituency,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X