കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ മോഹം നടന്നില്ല; രാഹുലിനെതിരെ മല്‍സരിക്കാന്‍ സാധിക്കില്ല, രണ്ടിടത്തും പത്രികകള്‍ തള്ളി

Google Oneindia Malayalam News

Recommended Video

cmsvideo
സരിതയുടെ നാമനിർദേശ പത്രികകള്‍ തള്ളി

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലാണ് സരിത എസ് നായര്‍ മല്‍സരിക്കാന്‍ ഒരുങ്ങിയത്. രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നതിലൂടെ ശ്രദ്ധിക്കപ്പെട്ട വയനാട് മണ്ഡലത്തിലും എറണാകുളത്തും. രണ്ടിടത്തും സരിത നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ വരാണിധികാരി തള്ളി.

22

ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് പത്രിക തള്ളുന്നതെന്ന് വരണാധികാരി വിശദീകരിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് സരതി മല്‍സരിക്കാന്‍ ഒരുങ്ങിയത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഇക്കാര്യം വരണാധികാരി ചൂണ്ടിക്കാട്ടി.

എന്നാല്‍ ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ പോയിട്ടുണ്ടെന്നാണ് സരിതയുടെ അഭിഭാഷകന്‍ അറിയിച്ചത്. ഇതിന് രേഖ വേണമെന്ന് വരണാധികാരി ആവശ്യപ്പെട്ടു. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും രേഖ ഹാജരാക്കാന്‍ സരിതയ്ക്ക് സാധിച്ചില്ല. തുടര്‍ന്നാണ് പത്രിക തള്ളിയത്.

ബിജെപിക്ക് ജന്മദിനത്തില്‍ മുട്ടന്‍ പണി; സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു, വണ്‍മാന്‍ ഷോ, ടുമെന്‍ ആര്‍മിബിജെപിക്ക് ജന്മദിനത്തില്‍ മുട്ടന്‍ പണി; സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു, വണ്‍മാന്‍ ഷോ, ടുമെന്‍ ആര്‍മി

കുറ്റാരോപിതര്‍ പലരും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട്. രാഷ്ട്രീയ പിന്‍ബലമുണ്ടെങ്കില്‍ ജയിച്ച് ആര്‍ക്കും ജനപ്രതിനിധിയാകാം. അവര്‍ക്ക് മല്‍സരിക്കാമെങ്കില്‍ തനിക്കും മല്‍സരിക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ ഒരു സന്ദേശം നല്‍കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും സരിത എസ് നായര്‍ നേരത്തെ പറഞ്ഞിരുന്നു.

കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂ

രാഹുല്‍ ഗാന്ധി മല്‍സരിക്കാന്‍ തീരുമാനിച്ചതോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എറണാകുളത്ത് മല്‍സരിക്കുന്നതെന്നും സരിത പറഞ്ഞിരുന്നു. ഹൈബി ഈഡനാണ് എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

English summary
Saritha S Nair Nomination rejected in Two Constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X