Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി തൃശൂരിൽ വോട്ട് പിടിക്കുമെന്ന് ശ്രീനിവാസൻ, ചാലക്കുടിയിൽ വിജയ സാധ്യത ഇന്നസെന്റിന്

കണ്ണൂര്‍: കളളവോട്ട് വിവാദത്തില്‍പ്പെട്ട് വെട്ടിലായിരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. ആദ്യം ഇടത് പക്ഷത്തിന് എതിരെ ആയിരുന്നു കളളവോട്ട് ആരോപണം ഉയര്‍ന്നത്. കോണ്‍ഗ്രസും ബിജെപിയും ഇതിന്റെ പേരില്‍ ഒരുപോലെ ഇടത് പാര്‍ട്ടികളെ കടന്നാക്രമിച്ചു. എന്നാല്‍ കാസര്‍ഗോഡ് മുസ്ലീം ലീഗ് കളളവോട്ട് ചെയ്ത വിവരം പുറത്തായതോടെ യുഡിഎഫും പ്രതിരോധത്തിലായി.

കളളവോട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തികേന്ദ്രങ്ങളില്‍ പതിവാണ് എന്നതൊരു പരസ്യമായ രഹസ്യമാണ്. കണ്ണൂര്‍ക്കാരനായ നടന്‍ ശ്രീനിവാസനുമുണ്ട് അത്തരത്തിലൊരു കളളവോട്ട് അനുഭവം.

sreeni

സ്വാധീനമുളള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്ന് ശ്രീനിവാസന്‍ പറയുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നൈയില്‍ ആയിരുന്ന താന്‍ വോട്ട് ചെയ്യുന്നതിന് വേണ്ടി നാട്ടിലെത്തി. കുളിച്ച് റെഡിയായി ബൂത്തില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് തന്റെ വോട്ട് മറ്റാരോ ചെയ്തുപോയിരിക്കുന്നു എന്നാണെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി.

മുപ്പത് വര്‍ഷം മുന്‍പ് തന്നെ കളളവോട്ട് തന്റെ അനുഭവത്തില്‍ ഉണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. സഹപ്രവര്‍ത്തകരുടെ വിജയ സാധ്യതകളെ കുറിച്ചും ശ്രീനിവാസന്‍ പ്രതികരിച്ചു. ചാലക്കുടിയില്‍ ഇന്നസെന്റിന് വിജയ സാധ്യതയുണ്ട്. സുരേഷ് ഗോപി തൃശൂരില്‍ വോട്ട് പിടിക്കുമെന്നും ശ്രീനിവാസന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+