കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെഞ്ചറി അടിച്ചിട്ടും ടീം തോറ്റ സങ്കടം: സങ്കടവും സന്തോഷവും പങ്കുവെച്ച് ശശി തരൂര്‍

Google Oneindia Malayalam News

തിരുവനന്തപുരം: പ്രചരണ ഘട്ടത്തിലുടനീളം ശക്തമായ ത്രികോണ മത്സരം നടക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ച തിരുവനന്തപരും സീറ്റില്‍ വ്യക്തമായ മേല്‍ക്കയ്യോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ വിജയത്തിലേക്ക്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 62679 വോട്ടിന്‍റെ ഭൂരിപക്ഷമാണ് തിരുവന്തപുരത്ത് ശശി തരൂരിന് ഉള്ളത്.

തനിക്ക് പിന്തുണ നല്‍കിയ തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച ശശിതരൂര്‍ ദേശിയതലത്തില്‍ കോണ്‍ഗ്രസിന് നേരിടേണ്ടിവന്ന തിരിച്ചടയില്‍ ആശങ്കയും രേഖപ്പെടുത്തി. സെഞ്ചറി അടിച്ചിട്ടും ടീം തോറ്റപ്രതീതിയാണ് തനിക്കിപ്പോള്‍ ഉള്ളതെന്നായിരുന്നു വിജയത്തോട് അടുക്കുമ്പോള്‍ ശശി തരൂര്‍ പ്രതികരിച്ചത്.

 trivandrim-

അതേസമയം വിജയം പ്രതീക്ഷിച്ചിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ രണ്ടാംസ്ഥാനത്ത് തുടരുമ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി ദിവാകരനാണ് മുന്നാംസ്ഥാനത്ത്. ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് തിരുവനന്തപുരത്ത് സംഭവിച്ചിരിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സാഹചര്യമെന്ന് ബിജെപി വിലയിരുത്തിയ തിരഞ്ഞെടുപ്പാണിത്. കുമ്മനം രാജശേഖരനിലൂടെ ഇക്കുറി തിരുവനന്തപുരം പിടിച്ച് അക്കൗണ്ട് തുറക്കും ബിജെപി എന്നാണ് നേതൃത്വം നേരത്തെ തന്നെ കണക്ക് കൂട്ടിയിരുന്നു.

പത്തനംതിട്ട കഴിഞ്ഞാല്‍ ശബരിമല വിഷയം ഏറ്റവും അധികം സ്വാധീനിച്ചിട്ടുളള ഒരു മണ്ഡലമാണ് തിരുവനന്തപുരം. ശബരിമലയിലൂന്നി ആര്‍എസ്എസ് നേരിട്ടിറങ്ങി കുമ്മനത്തിന് വേണ്ടി പ്രചാരണം നടത്തിയ മണ്ഡലം. എന്ത് വില കൊടുത്തും തിരുവനന്തപുരത്ത് കുമ്മനത്തെ ജയിപ്പിക്കാന്‍ തങ്ങളുടെ സംഘടനാ സംവിധാനം മുഴുവന്‍ ബിജെപി ഉപയോഗിച്ചിരുന്നു. ആ പ്രചരണങ്ങള്‍ ഏറ്റില്ലെന്നാണ് തിരുവനന്തപുരത്തെ ജനവിധി വ്യക്തമാക്കുന്നത്.

English summary
Lok Sabha Election 2019: Thiruvananthapuram, Shashi Tharoor on result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X