കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ യുഡിഎഫ് തരംഗം; എല്‍ഡിഎഫ് തകര്‍ന്നടിയും, ബിജെപിക്ക് 1 സീറ്റ്, ടൈംസ് നൗ-വിഎംആര്‍ സര്‍വ്വെ

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഏഴ് ഘട്ടങ്ങള്‍ പൂര്‍ത്തിയായതോടെ മുന്നണികളുടെ ആശങ്കകളും പ്രതീക്ഷകളും വര്‍ധിപ്പിച്ചുകൊണ്ട് വിവിധി ഏജന്‍സികള്‍ നടത്തിയ സര്‍വ്വേ ഫലങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്രത്തില്‍ ബിജെപി വലിയ ഒറ്റകകക്ഷിയാക്കുമെന്നാണ് പുറത്തുവന്ന ഭൂരിപക്ഷം സര്‍വ്വേകളും പ്രവചിക്കുന്നത്.

അതേസമയം കേരളത്തില്‍ യുഡിഎഫിന് വലിയ മുന്നേറ്റം നടത്തുമെന്നാണ് ടൈംസ് നൗ-വിഎംആര്‍ സര്‍വ്വെ പ്രവചിക്കുന്നത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 15 സീറ്റുകളില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് സര്‍വ്വേ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ തവണ 13 സീറ്റുകളിലായിരുന്നു കേരളത്തില്‍ കോണ്‍ഗ്രസ് നേടിയത്. 3 സീറ്റുകള്‍ യുഡിഎഫ് വര്‍ധിപ്പിക്കുമെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു.

<strong> വീണ്ടും മോദി സര്‍ക്കാര്‍? എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം, യുപിയില്‍ മഹാസഖ്യത്തിന് മുന്നേറ്റം: സര്‍വെ</strong> വീണ്ടും മോദി സര്‍ക്കാര്‍? എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം, യുപിയില്‍ മഹാസഖ്യത്തിന് മുന്നേറ്റം: സര്‍വെ

എല്‍ഡിഎഫിന് വലിയ തിരിച്ചടയിണ് ടൈംസ് നൗ-വിഎംആര്‍ സര്‍വ്വെ പ്രവചിക്കുന്നത്. കേവലം നാല് സീറ്റുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിയുകയെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം 8 സീറ്റുകളായിരുന്നു കേരളത്തില്‍ ഇടതുമുന്നണി വിജയിച്ചത്. 2014 ല്‍ ലഭിച്ചതിന്‍റെ പകുതി സീറ്റുകള്‍ മാത്രമായിരിക്കും ഇത്തവണ ഇടതിന് ലഭിക്കുക.

congress

ചരിത്രത്തിലാധ്യമായി കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നാണ് ടൈംസ് നൗ-വിഎംആര്‍ സര്‍വ്വെ നടത്തുന്ന മറ്റൊരു ശ്രദ്ധേയമാ പ്രവചനം. ശബരിമല വിഷയത്തിലൂന്നിയുള്ള ബിജെപിയുടെ പ്രചരണം വോട്ടെടുപ്പില്‍ പ്രതിഫലിച്ചെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്

English summary
Lok Sabha Election 2019: times now-vmr kerala Exit poll resul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X