കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിക്ക് പൊങ്ങിയില്ല!! തൃശൂരിനെ എടുത്തത് പ്രതാപന്‍, അങ്ങനെ തൃശൂര്‍ക്കാര്‍ സമ്മതിക്കുമോ...

Google Oneindia Malayalam News

തൃശൂര്‍: അവസാനമാണ് എത്തിയതെങ്കിലും പ്രചാരണത്തില്‍ ടിഎന്‍ പ്രതാപനും രാജാജി മാത്യു തോമസിനുമൊപ്പം ഓടിയെത്താന്‍ സാധിച്ച ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് തൃശൂരിനെ എടുക്കാന്‍ സാധിച്ചില്ല. തൃശൂരിലെ ഞാനിങ്ങെടുക്കുവാ എന്ന അദ്ദേഹത്തിന്റെ രസകരമായ വാക്കുകള്‍ മണ്ഡലത്തിലെന്നല്ല കേരളത്തില്‍ മൊത്തം പാട്ടാണ്. എന്നാല്‍ മണ്ഡലവാസികള്‍ സുരേഷ് ഗോപിക്കൊപ്പം നിന്നില്ല. അവര്‍ ജയിപ്പിച്ചത് യുഡിഎഫിന്റെ ഊര്‍ജ സ്വലനായ നേതാവ് ടിഎന്‍ പ്രതാപനെ.

മൊത്തം 415089 വോട്ടുകള്‍ പ്രതാപന്‍ നേടി. രണ്ടാംസ്ഥാനത്തെത്തിയത് സിപിഐയിലെ രാജാജി മാത്യു തോമസാണ്. അദ്ദേഹത്തിന് 321456 വോട്ടുകളാണ് നേടാന്‍ സാധിച്ചത്. 93633 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രതാപന്റെ ജയം. കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ വരവുണ്ടാക്കിയ തരംഗം യുഡിഎഫിന് അനുകൂലമായതോടെ ഇടതുകോട്ടകള്‍ ഓരോന്നും തകര്‍ന്നു വീഴുകയായിരുന്നു. തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനം മുതലുള്ള ചിത്രം ഇങ്ങനെ.....

 കോണ്‍ഗ്രസിന്റെ കരുത്ത്

കോണ്‍ഗ്രസിന്റെ കരുത്ത്

ടിഎന്‍ പ്രതാപന്റെ ഊര്‍ജസ്വലതയില്‍ വിശ്വസിച്ചാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് കളത്തിലിറക്കിയത്. മണ്ഡലത്തില്‍ തീരെ മുഖവുര ആവശ്യമില്ലാത്ത നേതാവാണ് ഇദ്ദേഹം. ആന്റണിയുടെ ശിഷ്യന്‍ എന്ന നിലയില്‍ ആദര്‍ശ പരിവേഷമുള്ള പ്രതാപന്‍ 15 വര്‍ഷം എംഎല്‍എ ആയ കരുത്തുമായിട്ടാണ് കളത്തിലിറങ്ങിയത്.

ഇറങ്ങിയത് ഐക്യത്തോടെ

ഇറങ്ങിയത് ഐക്യത്തോടെ

പ്രതാപന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ യാതൊരു തടസവും ഉയര്‍ന്നില്ല. സാധാരണ കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളാണ് ഇടതുപക്ഷത്തിന് തൃശൂരില്‍ അവസരങ്ങള്‍ ഒരുക്കി കൊടുത്തത്. ഇത്തവണ ഐക്യത്തോടെ കോണ്‍ഗ്രസ് ഇറങ്ങിയപ്പോള്‍ ജനം കൂടെ നിന്നു.

പ്രതാപന് അങ്കലാപ്പുണ്ടാക്കിയ ഘട്ടം

പ്രതാപന് അങ്കലാപ്പുണ്ടാക്കിയ ഘട്ടം

സുരേഷ് ഗോപിയുടെ വരവോടെ ശക്തമായ ത്രികോണ മല്‍സരത്തിനാണ് തൃശൂര്‍ സാക്ഷ്യം വഹിച്ചത്. സുരേഷ് ഗോപിയുടെ വരവ് തനിക്ക് തിരിച്ചടിയായേക്കാമെന്ന് പ്രതാപന്‍ പാര്‍ട്ടി യോഗത്തില്‍ പറഞ്ഞിരുന്നു. വളച്ചൊടിച്ച് ശബരിമല പറഞ്ഞ സുരേഷ് ഗോപിയുടെ നീക്കങ്ങളും കോണ്‍ഗ്രസിന് അങ്കലാപ്പുണ്ടാക്കി.

 കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ

ടിഎന്‍ പ്രതാപന്‍ പ്രതീക്ഷ കാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഉറപ്പുണ്ടായിരുന്നു. വലതുപക്ഷ സ്വഭാവം പലപ്പോഴും പ്രകടിപ്പിച്ചിട്ടുള്ള തൃശൂരില്‍ അധികം വിയര്‍ക്കാതെ ലക്ഷ്യം കാണാമെന്നും അവര്‍ പ്രതീക്ഷിച്ചു. സിപിഐയിലെ പടലപ്പിണക്കം നേട്ടമാകുമെന്നും കരുതി. ഫലം വന്നപ്പോള്‍ അത് ശരിയാകുകയും ചെയ്തു.

എട്ടുതവണ ഇടതിനൊപ്പം

എട്ടുതവണ ഇടതിനൊപ്പം

വലതുപക്ഷത്തിന് സ്വാധീനമുള്ള മണ്ണ് എന്ന് തോന്നുമ്പോള്‍ തന്നെ കൂടുതല്‍ തവണ ഇടതുചേരിയെ പാര്‍ലമെന്റിലേക്ക് അയച്ച മണ്ഡലമാണ് തൃശൂര്‍. കഴിഞ്ഞ 16 തിരഞ്ഞെടുപ്പുകളില്‍ രണ്ടു തവണ ഒഴികെ ബാക്കിയെല്ലാം കോണ്‍ഗ്രസും സിപിഐയും തമ്മിലായിരുന്നു മല്‍സരം. എട്ട് തവണ സിപിഐയെ പിന്തുണച്ചു തൃശൂര്‍.

 തുഷാര്‍ തട്ടകം മാറ്റിയപ്പോള്‍

തുഷാര്‍ തട്ടകം മാറ്റിയപ്പോള്‍

എന്‍ഡിഎ തുഷാര്‍ വെള്ളാപ്പള്ളിയെ പരീക്ഷിക്കാന്‍ തുടങ്ങിയ വേളയിലാണ് വയാട്ടില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധയുടെ വരവുണ്ടായത്. ഇതോടെ തുഷാര്‍ തട്ടകം വയനാട്ടിലേക്ക് മാറ്റിപ്പിടിച്ചു. രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയായത് അങ്ങനെയാണ്.

 ജയദേവന്റെ പിന്‍ഗാമിയാകാന്‍

ജയദേവന്റെ പിന്‍ഗാമിയാകാന്‍

സിഎന്‍ ജയദേവന്റെ പിന്‍ഗാമിയാകാന്‍ സിപിഐ കച്ച കൈമാറിയത് രാജാജി മാത്യു തോമസിനായിരുന്നു. പക്ഷേ ജനം കൂടെ നിര്‍ത്തിയത് പ്രതാപനെ. കെപി ധനപാലനെ 38000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജയദേവന്‍ അന്ന് ദില്ലിയിലേക്ക് വണ്ടികയറിയത്. ഇത്തവണ സീറ്റ് കിട്ടാത്തതിലുള്ള അനിഷ്ടം ജയദേവന്‍ പരസ്യമായി പ്രകടിപ്പിക്കകയും ചെയ്തിരുന്നു.

Recommended Video

cmsvideo
ശബരിമല വിഷയം ബി.ജെ.പിക്കല്ല കോണ്‍ഗ്രസിന് വോട്ടായി
സിപിഐയുടെ പ്രതീക്ഷ

സിപിഐയുടെ പ്രതീക്ഷ

തൃശൂരിലെ ആത്മാര്‍ഥ ബന്ധങ്ങള്‍ രാജാജിക്ക് നേട്ടമാകുമെന്ന് സിപിഐ പ്രതീക്ഷിച്ചിരുന്നു. കത്തോലിക്കാസഭയ്ക്കും സ്വീകാര്യനായ വ്യക്തിയാണ് രാജാജി മാത്യു തോമസ്. ഇടതുപക്ഷ ചിന്തകള്‍ക്കൊപ്പം കൂടുതല്‍ തവണ നിന്നിട്ടുള്ള തൃശൂര്‍ രാജാജിയെ തുണയ്ക്കുമെന്ന വിശ്വാസം പാര്‍ട്ടി നേതാക്കള്‍ തുടക്കത്തിലേ പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ, വന്‍മരങ്ങള്‍ വീണതിനൊപ്പം രാജാജിയും വീണു.

English summary
Lok Sabha Election 2019: TN Prathapan win in Thrissur constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X