കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് അട്ടിമറി വിജയത്തില്‍ ഞെട്ടി ഇടതുക്യാംപ്; ശ്രീകണ്ഠന്റെ ഭൂരിപക്ഷം 11637, അന്തിമ വിവരങ്ങള്‍

Google Oneindia Malayalam News

പാലക്കാട്: ഇടതുപക്ഷത്തിന് ശക്തിയുള്ള മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. കിട്ടാവുന്നതില്‍ വച്ച് ഏറ്റവും ശക്തനെ തന്നെ സിപിഎം ഇത്തവണയും രംഗത്തിറക്കി. എംബി രാജേഷ്. അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തില്‍ പാര്‍ട്ടിക്ക് വിശ്വാസമുണ്ടായിരുന്നു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ യുഡിഎഫ് തരംഗത്തില്‍ ഇടതുകോട്ട തകര്‍ന്നപ്പോള്‍ രാജേഷും വീണു. വികെ ശ്രീകണ്ഠന്‍ മുന്നേറുമ്പോള്‍ ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കപ്പെട്ടുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

യുഡിഎഫ് സ്ഥാനാര്‍തി ശ്രീകണ്ഠന് മൊത്തം 399274 വോട്ടുകള്‍ ലഭിച്ചു. ആദ്യത്തില്‍ വന്‍ കുതിപ്പ് നടത്തിയ അദ്ദേഹത്തിന്റെ ഭൂരിപക്ഷത്തില്‍ പിന്നീട് ഇടിവുണ്ടായി. എംബി രാജേഷിന് മൊത്തം ലഭിച്ചത് 387637 വോട്ടുകലാണ് ലഭിച്ചത്. ശ്രീകണ്ഠന്റെ ഭൂരിപക്ഷം 11637 വോട്ടുകള്‍. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ഇങ്ങനെ....

വിശേഷങ്ങള്‍ ഒട്ടേറെ

വിശേഷങ്ങള്‍ ഒട്ടേറെ

ഇടതുകോട്ടയായ പാലക്കാടിന് പറയാന്‍ വിശേഷങ്ങള്‍ ഒട്ടേറെയാണ്. സാക്ഷാല്‍ എ.കെ. ഗോപാലനും ഇ.കെ.നായനാരും പ്രതിനിധീകരിച്ച മണ്ഡലം. 1996 മുതല്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ഇടതു പക്ഷമാണ്. അതിനു മുന്‍പും പലവട്ടം ഇടത് എംപിമാര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

വലിയ പ്രതീക്ഷ

വലിയ പ്രതീക്ഷ

തങ്ങള്‍ക്കു ശക്തമായ വേരോട്ടമുള്ള മണ്ഡലത്തെ കുറിച്ച് സിപിഎം വലിയ പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നത്. രണ്ടു തവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.ബി. രാജേഷ് മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും വാഗ്മി എന്ന നിലയിലും സംഘാടകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. വിപുലമായ ബന്ധങ്ങള്‍ പാലക്കാടുണ്ട്. അവിടത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഇടപെടുന്നു. പക്ഷേ ജനം ഇത്തവണ കൈയ്യൊഴിഞ്ഞു.

ആരോപണങ്ങള്‍ നിറം കെടുത്തി

ആരോപണങ്ങള്‍ നിറം കെടുത്തി

ജില്ലയിലെ സിപിഎമ്മിനും നേതാക്കള്‍ക്കുമെതിരെ പല ആരോപണങ്ങളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഉയര്‍ന്നിരുന്നു. അടുത്തിടെ ഉണ്ടായ ചില പീഡന ആരോപണങ്ങളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. മണ്ണാര്‍ക്കാട്, ചേര്‍പ്പുളശ്ശേരി പീഡനങ്ങള്‍ മറുപക്ഷം വിപുലമായി പ്രചാരണ ആയുധമാക്കുകയും ചെയ്തു. സിപിഎമ്മും സിപിഐയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മുന്നണിക്ക് ക്ഷീണമുണ്ടാക്കി.

സുഖമായി ജയിക്കാമെന്ന് വലതു ക്യാംപ്

സുഖമായി ജയിക്കാമെന്ന് വലതു ക്യാംപ്

കോണ്‍ഗ്രസിനും ശക്തമായ വേരോട്ടം ഇവിടെയുണ്ട്. വിഎസ് വിജയരാഘവനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കളും പലവട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ചു. മാറിയ രാഷ്ടീയ സാഹചര്യത്തില്‍ തങ്ങള്‍ സുഖമായി ജയിച്ചു കയറുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കാന്‍ കാരണം അതാണ്.

ശ്രീകണ്ഠന്റെ വ്യക്തി പ്രഭാവം

ശ്രീകണ്ഠന്റെ വ്യക്തി പ്രഭാവം

വികെ ശ്രീകണ്ഠന്റെ വ്യക്തി പ്രഭാവമാണ് യുഡിഎഫിന് ശക്തി പകര്‍ന്നത്. ശബരിമലയും വിശ്വാസികളുടെ പ്രശ്നങ്ങളുമൊക്കെയുണ്ടാക്കിയ അനുകൂല രാഷ്ട്രീയ സാഹചര്യവും ഗുണം ചെയ്യുമെന്ന് അവര്‍ കരുതി. ശബരിമല പ്രശ്നത്തില്‍ വലിയ പ്രതിഷേധമാണ് ഇവിടെ ഉയര്‍ന്നത്. എന്നാല്‍ കോണ്‍ഗ്രസിനകത്തെ പടലപ്പിണക്കങ്ങള്‍ യുഡിഎഫ് ക്യാംപിനെ ഭയപ്പെടുത്തിയിരുന്നു.

ബിജെപിയുടെ ശക്തി കേന്ദ്രം

ബിജെപിയുടെ ശക്തി കേന്ദ്രം

ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഏക മുന്‍സിപ്പാലിറ്റി പാലക്കാടാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ മലമ്പുഴയിലും പാലക്കാട്ടും രണ്ടാമതെത്തിയത് ബിജെപിയാണ്. അതുതന്നെ മണ്ഡലത്തിലെ അവരുടെ ശക്തി വിളിച്ചറിയുക്കുന്നതാണ്. ബിജെപി പ്രതീക്ഷവെച്ചു പുലര്‍ത്തുന്ന സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. സംഘടനയ്ക്ക് ശക്തമായ രാഷ്ട്രീയ വേരോട്ടം മണ്ഡലത്തിലുണ്ട്. സ്ഥാനാര്‍ഥിയാകട്ടെ സുപരിചിതനും.

കണക്കുകള്‍ അനുകൂലമായിരുന്നു

കണക്കുകള്‍ അനുകൂലമായിരുന്നു

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനനന്ദന്‍ മത്സരിച്ച മലമ്പുഴ നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയ വ്യക്തിയാണ് സി. കൃഷ്ണ കുമാര്‍. മണ്ഡലത്തില്‍ സുപരിചിതന്‍. നിലവില്‍ പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനാണ്. ശക്തമായ വ്യക്തി ബന്ധങ്ങളും അദ്ദേഹത്തിനുണ്ട്. പക്ഷേ ജനം ഇത്തവണ ഏറ്റെടുത്തില്ല.

English summary
Lok Sabha Election 2019: UDF Candidate VK Sreekandan win in Palakkad constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X