കേരളം തൂത്തുവാരാന്‍ യുഡിഎഫ്; 20 മണ്ഡലങ്ങളിലും ലീഡ്!! ഇടതുക്യാംപില്‍ ഞെട്ടല്‍
Recommended Video
തിരുവനന്തപുരം: കേരളത്തില്‍ 20 മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് ചെയ്യുന്നു. ഇടതുപക്ഷത്തിന് കാര്യമായ മുന്നേറ്റം പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ഇതുവരെയുള്ള സാഹചര്യം. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ ലീഡ് നില ഇടയ്ക്ക് ഉയര്‍ത്തിയെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി തിരിച്ചുപിടിച്ചു.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ചിലഘട്ടങ്ങളില്‍ മുന്നേറിയെങ്കിലും ശശി തരൂര്‍ ലീഡ് നില ഉയര്‍ത്തി. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ പാലക്കാട് യുഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ആറ്റിങ്ങലില്‍ ഏവരെയും ആശ്ചര്യപ്പെടുത്തി അടൂര്‍ പ്രകാശ് കുതിക്കുകയാണ്. എ സമ്പത്തിനേക്കള്‍ വളരെ മുന്നിലാണ് അടൂര്‍. വോട്ടെണ്ണല്‍ തുടങ്ങിയ വേളയില്‍ തന്നെ കൊല്ലത്ത് എന്‍കെ പ്രമേചന്ദ്രന്‍ മുന്നിലാണ്. വിവരങ്ങള്‍ ഇങ്ങനെ....

കോഴിക്കോട് വിവാദം ഏശിയില്ല
കോഴിക്കോട് വിവാദങ്ങള്‍ക്കിടയില്‍ മല്‍സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്‍ കുതിക്കുന്നുണ്ട്. ആദ്യ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 15000 ആയി. പ്രദീപ് കുമാര്‍ ഏറെ ജനകീയനായിരുന്നുവെങ്കിലും രാഘവന്റെ തിളക്കത്തിന് മങ്ങലേല്‍പ്പിക്കാനായിട്ടില്ല.

മലപ്പുറത്തും പൊന്നാനിയിലും
മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളായ മലപ്പുറത്തും പൊന്നാനിയിലും മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ പിന്നോട്ട് പോയിട്ടേ ഇല്ല. കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും ഏറെ മുന്നിലാണ്. കണ്ണൂരില്‍ കെ സുധാകരന്‍ വന്‍ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാസര്‍ഗോഡ് മാറിമറിയുന്ന ലീഡ് നിലക്കിടെ ഒടുവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് മുന്നില്‍.

പത്തനംതിട്ടയില്‍ മല്‍സരം രണ്ടാംസ്ഥാനത്ത്
പത്തനംതിട്ടയില്‍ ഒന്നാംസ്ഥാനം ആന്റോ ആന്റണി ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ രണ്ടാംസ്ഥാനത്ത് ആരെത്തുമെന്നതാണ് ചോദ്യം. ഇവിടെ വീണ ജോര്‍ജും കെ സുരേന്ദ്രനും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്നുണ്ട്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കരുതിയ മണ്ഡലമാണ് പത്തനംതിട്ട.

വയനാട്ടില്‍ ചോദ്യമില്ല
വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമോ എന്ന ചോദ്യമില്ല. അദ്ദേഹത്തിന് എത്ര ഭൂരിപക്ഷം കിട്ടുമെന്നത് മാത്രമാണ് നോക്കുന്നത്. വോട്ടെണ്ണി തുടങ്ങിയ ആദ്യ വേളയില്‍ തന്നെ വന്‍ കുതിപ്പാണ് രാഹുല്‍ ഗാന്ധി നടത്തിയത്. ഇതില്‍ നിന്ന് പിന്നോട്ട് പോയിട്ടുമില്ല.

പാലക്കാട് ഏറെ രസകരം
പാലക്കാട് വളരെ രസകരമായ വോട്ടിങ് നിലയാണ് കാണുന്നത്. ഇടതുകോട്ടയില്‍ യുഡിഎഫ് മുന്നേറ്റം പ്രകമാകുന്നു. വികെ ശ്രീകണ്ഠന്‍ വന്‍ കുതിപ്പ് നടത്തിയത് ഇടതുക്യാംപില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എംബി രാജേഷ് പിന്നാക്കം നില്‍ക്കുന്നത് സിപിഎം നേതാക്കളെ ആശങ്കപ്പെടുത്തി.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കാസര്‍ഗോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മുന്നേറ്റം തുടക്കത്തിലേ പ്രകമാണ്. വന്‍ കുതിപ്പാണ് അദ്ദേഹം നടത്തുന്നത്. പതിനായിരത്തിലധികം വോട്ടിന്റെ ലീഡ് അദ്ദേഹം രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ നേടി കഴിഞ്ഞു. എന്നാല്‍ ഇടതുപക്ഷം പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്.












Click it and Unblock the Notifications