കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന്‍റെ പൊന്നാപുരം കോട്ടകളായി മലപ്പുറവും പൊന്നാനിയും; കുഞ്ഞാലിക്കുട്ടിക്കും മുഹമ്മദ് ബഷീറിനും ലീഡ്

Google Oneindia Malayalam News

കോഴിക്കോട്: ലീഗ് കോട്ടകള്‍ ഭദ്രമാക്കി മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ലഭിച്ച ആധിപത്യം വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങിയപ്പോഴും കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും തുടുരുകയാണ്. യുഡിഎഫ് നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍ പ്രകാരം തന്നെയാണ് പൊന്നാനിയിലും മലപ്പുറത്തും ലീഗ് സ്ഥാനാര്‍ത്ഥികളുടെ ലീഡ് വര്‍ധിക്കുന്നത്.

മലപ്പുറത്ത് ഇടത് സ്ഥാനാര്‍ത്ഥി വിപി സാനുവിനേക്കാള്‍ പതിനായിരത്തിനടുത്ത് വോട്ടിന്‍റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടെണ്ണല്‍ ആദ്യ ഒരുമണിക്കൂര്‍ പിന്നിടുമ്പോള്‍ ലഭിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കരസ്ഥമാക്കിയ ലീഡ് ഇത്തവണ മറികടക്കുമോ എന്ന സംശയം മാത്രമാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ക്ക് ഉള്ളു.

 league-

Recommended Video

cmsvideo
കേരളത്തിൽ യുഡിഎഫ് തരംഗം, 20 മണ്ഡലങ്ങളിലും ലീഡ്

പൊന്നാനി ഇത്തവണയും ലീഗ് കോട്ടയായി തുടരും എന്ന് തന്നായാണ്
ആദ്യ ഫലസൂചനകള്‍ നല്‍കുന്നത്. പിവി അന്‍വര്‍ എംഎല്‍എയെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ഇറക്കി ഇടതുമുന്നണി ശക്തമായ മത്സരം കാഴ്ച്ചവെച്ചെങ്കിലും ഇടി മുഹമ്മദ് ബഷീറിന് ആദ്യഘട്ടത്തില്‍ 3371 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പൊന്നാനിയില്‍ ഉള്ളത്.

English summary
Lok Sabha Election 2019: udf leading in malappuram, ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X