Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ പ്രവചനവുമായി വെള്ളാപ്പള്ളി; അങ്ങനെ സംഭവിച്ചില്ലെങ്കില്‍ മൊട്ടയടിച്ച് കാശിക്ക് പോകും

ചേര്‍ത്തല: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ആര് ജയിക്കുമെന്ന പ്രവചനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സിപിഎം സ്ഥാനാര്‍ഥി ആരിഫ് ജയിക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. തോല്‍ക്കുമെന്ന ഉറപ്പുള്ളതിനാലാണ് കെസി വേണുഗോപാല്‍ പിന്‍മാറിയതെന്നും വെള്ളാപ്പള്ളി നടേശന്‍ കണിച്ചുകുളങ്ങരയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആലപ്പുഴയില്‍ കോണ്‍ഗ്രസ് അടൂര്‍ പ്രകാശിനെ പരിഗണിക്കുന്നുവെന്ന് നേരത്തെ വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ അടൂര്‍ മല്‍സരിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. അടൂര്‍ പ്രകാശിനെ തോല്‍പ്പിക്കാനാണ് ആലപ്പുഴയിലേക്ക് കൊണ്ടുവരുന്നത്. ഇക്കാര്യം അദ്ദേഹം മനസിലാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു...

ആരിഫ് ജനകീയന്‍

ആരിഫ് ജനകീയന്‍

ആരിഫ് ജനകീയനാണ്. എണ്ണ നോക്കേണ്ടി വരില്ല. അദ്ദേഹംതന്നെ ജയിക്കും. ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ ആര്‍ക്ക് വേണ്ടിയും പ്രചാരണത്തിന് ഇറങ്ങില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ശശി തരൂരിന്റെ കാര്യം

ശശി തരൂരിന്റെ കാര്യം

തിരുവനന്തപുരത്ത് ശശി തരൂരിന് ജയസാധ്യത കുറവാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. മണ്ഡലത്തിലെ കാര്യങ്ങള്‍ ശശി തരൂര്‍ ശ്രദ്ധിച്ചില്ല. ഉയര്‍ന്ന ജാതിക്കാര്‍ തരൂരിനെ പിന്തുണയ്ക്കും. പക്ഷേ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചത് കുമ്മനവും ദിവാകരനുമാണെന്നും തിരുവനന്തപുരത്തെ ഫലം പ്രവചിക്കാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഭാരവാഹികള്‍ മല്‍സരിക്കരുത്

ഭാരവാഹികള്‍ മല്‍സരിക്കരുത്

തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിച്ചാല്‍ താന്‍ പ്രചാരണത്തിന് ഇറങ്ങില്ല. മല്‍സരിക്കുന്ന കാര്യം തുഷാര്‍ തന്നോട് ചര്‍ച്ച ചെയ്തിട്ടില്ല. എസ്എന്‍ഡിപി ഭാരവാഹികള്‍ മല്‍സരിക്കരുത്. മല്‍സരിക്കാന്‍ ഇറങ്ങുന്നവര്‍ യോഗം ഭാരവാഹിത്വം രാജിവെക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തുഷാറിന്റെ പ്രചാരണം

തുഷാറിന്റെ പ്രചാരണം

ആലപ്പുഴയില്‍ അടൂര്‍ പ്രകാശിനെ യോഗം സഹായിക്കില്ല. തുഷാര്‍ മല്‍സരിച്ചാല്‍ പ്രചാരണത്തിന് ഇറങ്ങില്ല. തൃശൂര്‍ എസ്എന്‍ഡിപിക്ക് സ്വാധീനമുള്ള സ്ഥലമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയോട്് മല്‍സരിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തൃശൂരില്‍ മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസുകാര്‍ വരേണ്ട

കോണ്‍ഗ്രസുകാര്‍ വരേണ്ട

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് വരേണ്ടതില്ല. ആലപ്പുഴയില്‍ സമുദായത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് അവിടുത്തെ കോണ്‍ഗ്രസുകാര്‍. തന്നെ നശിപ്പിക്കാന്‍ വേണുഗോപാല്‍ ശ്രമിച്ചു. 44 ശതമാനം ഈഴവ വോട്ടുള്ള മണ്ഡലമാണ് ആലപ്പുഴ. അടൂര്‍ പ്രകാശ് ഇവിടേക്ക് വരുന്നത് ആത്മഹത്യാപരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബിജെപി വലിയ കക്ഷിയാകും

ബിജെപി വലിയ കക്ഷിയാകും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. തൃശൂരില്‍ എന്‍ഡിഎക്ക് ഒട്ടും സാധ്യതയില്ല. ശബരിമല പ്രചാരണ വിഷയമാക്കേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല പ്രചാരണ വിഷയമാക്കാനാണ് ബിജെപിയുടെ തീരുമാനം. ശബരിമല വിഷയമാക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+