കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്‍റെ വന്‍ പരാജയത്തിന്‍റെ കാരണങ്ങള്‍ എന്തൊക്കെ: ഫലത്തെ ബല്‍റാം വിലയിരുത്തുന്നു

Google Oneindia Malayalam News

ലോകസ്ഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആവസാനഘട്ടിത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 19 ഇടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറ്റം തുടരുകയാണ്. ഏഴ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡ് നേടിയിരിക്കുന്നത്. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായി രാഹുല്‍ ഗാന്ധിയാണ് ഏറ്റവും കൂടുതല്‍ വോട്ടിന് മുന്നിട്ടു നില്‍ക്കുന്നത്.

അതേസമയം കേന്ദ്രത്തില്‍ നിരാശാജനകമായ പ്രകടനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കേരളത്തിന് പുറത്ത് പഞ്ചാബിലും തമിഴ്നാട്ടിലും മാത്രമാണ് കോണ്‍ഗ്രസ് പിടിച്ചു നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിലേയും കേരളത്തിലേയും തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുകയാണ് കോണ്‍ഗ്രസ് എംഎല്‍എയായ വിടി ബല്‍റാം. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ദേശീയ തലം

ദേശീയ തലം

ദേശീയ തലത്തിലെ റിസൾട്ട് അങ്ങേയറ്റം നിരാശാജനകമാണ്. അതോടൊപ്പം കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ പ്രാഥമികമായി ഇങ്ങനെ നിരീക്ഷിക്കുന്നു:

1)കേരളം സംഘ് പരിവാർ രാഷ്ട്രീയത്തെ പൂർണ്ണമായും തള്ളിക്കളയുന്നു.
2)മറ്റെന്ത് പരിമിതിയും പോരായ്മയും ഉണ്ടെങ്കിലും ബിജെപിക്കെതിരെ ഇന്ത്യയിലെ ഏക മതേതര ബദൽ കോൺഗ്രസ് തന്നെയാണെന്ന് കേരളം ശക്തമായി വിശ്വസിക്കുന്നു. കോൺഗ്രസുകാരെ മുഴുവൻ സംഘികളായി മുദ്രകുത്തുന്ന സിപിഎമ്മിന്റെ ഹീന രാഷ്ട്രീയത്തെ ജനങ്ങൾ പുച്ഛിച്ചുതള്ളുന്നു.

122 ഇടത്ത് യുഡിഎഫ് മുന്നിൽ

122 ഇടത്ത് യുഡിഎഫ് മുന്നിൽ

3) യുഡിഎഫിന്റേത് സമഗ്രവും ആധികാരികവുമായ വിജയം. 10 മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ലീഡ്. രാഹുൽ ഗാന്ധിയുടേത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം.

4) നിയമസഭാ മണ്ഡലങ്ങളിൽ 122 ഇടത്ത് യുഡിഎഫ് മുന്നിൽ. എൽഡിഎഫിന് ലീഡ് 17 മണ്ഡലങ്ങളിൽ മാത്രം. ഒരിടത്ത് ബിജെപി. അതായത്, പിണറായി വിജയൻ സർക്കാരിന് ഇനി സാങ്കേതികമായ ഭൂരിപക്ഷം മാത്രം. ജനകീയ പിന്തുണ നഷ്ടപ്പെട്ടു.

മലബാറും തെക്കൻ കേരളവും

മലബാറും തെക്കൻ കേരളവും

5) യുഡിഎഫിന് ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ ഒരുപോലെ ലഭിച്ചിരിക്കുന്നു. മലബാറും തെക്കൻ കേരളവും ഒരുപോലെ യുഡിഎഫിനൊപ്പം.

6)ദേശീയ വിഷയങ്ങൾക്ക് പുറമേ ജനങ്ങളെ സ്വാധീനിച്ച വിഷയങ്ങൾ ശബരിമലയും കൊലപാതക രാഷ്ട്രീയവും. ശബരിമലയിലെ ബിജെപിയുടെ കള്ളക്കളിയും സർക്കാരിന്റെ പിടിവാശികളും വിശ്വാസികളെ വേദനിപ്പിച്ചു. കൊലപാതക രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രധാനപങ്ക് ജനങ്ങൾ തിരിച്ചറിഞ്ഞു.

ജനങ്ങൾ അംഗീകരിക്കുന്നില്ല

ജനങ്ങൾ അംഗീകരിക്കുന്നില്ല

7)ചങ്ങാത്ത മുതലാളിമാരേയും കയ്യേറ്റക്കാരേയും മറ്റ് സ്ഥാപിത താത്പര്യക്കാരേയുമൊക്കെ കമ്മ്യൂണിസ്റ്റ് മേലങ്കിയിട്ട് അവതരിപ്പിച്ചാൽ ജനങ്ങൾ അത് എല്ലായ്പ്പോഴും അംഗീകരിച്ചു തരില്ല.

8) തങ്ങൾക്കെതിരായി നിൽക്കുന്നവരെ മുഴുവൻ ഓരോരോ കാരണങ്ങളുണ്ടാക്കി വളഞ്ഞിട്ടാക്രമിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ ശൈലികളെ ജനങ്ങൾ അംഗീകരിക്കുന്നില്ല. അതിനെതിരെ ചെറുത്തു നിൽക്കുന്നവരെ ജനങ്ങൾ പിന്തുണക്കുന്നു. ആലത്തൂർ, കൊല്ലം, കോഴിക്കോട്, കണ്ണൂർ എന്നിവയൊക്കെ ഉദാഹരണം.

ബിജെപി രണ്ടാം സ്ഥാനത്ത്

ബിജെപി രണ്ടാം സ്ഥാനത്ത്

9)നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന വട്ടിയൂർക്കാവ്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി നിൽക്കുന്നു. ഇവിടങ്ങളിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. കോന്നിയിലും സിപിഎമ്മും ബിജെപിയും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പം.

Recommended Video

cmsvideo
ശബരിമല വിഷയം ബി.ജെ.പിക്കല്ല കോണ്‍ഗ്രസിന് വോട്ടായി
തൃത്താലയിൽ

തൃത്താലയിൽ

10)പൊന്നാനി മണ്ഡലത്തിലുൾപ്പെട്ട തൃത്താലയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കാൽ നൂറ്റാണ്ടിനു ശേഷം ആദ്യമായി യുഡിഎഫ് ലീഡ് ചെയ്തിരിക്കുന്നു. 8400 ലേറെ വോട്ട്. എട്ട് പഞ്ചായത്തിൽ ഏഴിലും യുഡിഎഫിന് ലീഡ്.

ഫേസ്ബുക്ക് പോസ്റ്റ്

വിടി ബല്‍റാം

English summary
Lok Sabha Election 2019: vt balaram on election result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X