സുധാകരൻ മോശം എംപിയെന്ന് കണ്ണൂർ; ഇത്തവണ യുഡിഎഫോ എൽഡിഎഫോ? സർവ്വെ പറയുന്നത് ഇങ്ങനെ
കണ്ണൂർ: കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ ഞെട്ടിച്ച് കൊണ്ടായിരുന്നു കണ്ണൂരിൽ യു ഡി എഫിന്റെ വിജയം. പി കെ ശ്രീമതിയെ 94,559 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ സുധാകരൻ പരാജയപ്പെടുത്തുകയായിരുന്നു. സുധാകരൻ 5,29,741 വോട്ടും ശ്രീമതി 4,35,182 വോട്ടും ബി ജെ പിയുടെ സികെ പത്മനാഭൻ 68,509 വോട്ടുമാണു നേടിയത്. ഇത്തവണയും മണ്ഡലം നിലനിർത്താനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. പാർട്ടിയുടെ പ്രതീക്ഷ അസ്ഥാനത്താകാൻ സാധ്യതയില്ലെന്ന് പ്രവചിക്കുകയാണ് ഇപ്പോൾ ട്വന്റി ഫോർ ന്യൂസ് മൂഡ് ട്രാക്കർ സർവ്വേ. ഇത്തവണയും 42 ശതമാനം വോട്ട് നേടി മണ്ഡലം യു ഡി എഫ് പിടിക്കുമെന്നാണ് സർവ്വേയിൽ പറയുന്നത്.
കണ്ണൂർ എൽ ഡി എഫിന് തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ചത് വെറും 37 ശതമാനം പേർ മാത്രമാണ്. ബി ജെ പിക്ക് സാധ്യത പറയുന്നത് 8 ശജമാനം പേരും. 11 ശതമാനം പേർ അഭിപ്രായമില്ലെന്നാണ് സർവ്വേയിൽ രേഖപ്പെടുത്തിയത്. അതേസമയം എംപിയെന്ന നിലയിൽ കെ സുധാകരനെതിരെ മണ്ഡലത്തിൽ വിരുദ്ധ വികാരം ശക്തമാണ്. അദ്ദേഹത്തിന്റെ പ്രവർത്തനം വളരെ മോശമെന്ന് സർവ്വേയിൽ പങ്കെടുത്ത 24 ശതമാനം പേരും അഭിപ്രായപ്പെട്ടു. 32 ശതമാനം പേർ ശരാശരിയെന്ന അഭിപ്രായമാണ് പങ്കിട്ടത്. വളരെ മികച്ചതെന്ന് 3 ശതമാനം പേരും മികച്ചതെന്ന് 5 ശതമാനം പേരും പറയുന്നു.

അതേസമയം ഇത്തവണ മണ്ഡലത്തിൽ യു ഡി എഫും ആത്മവിശ്വാസത്തിലാണെങ്കിലും ഇക്കുറി കെ സുധാകരൻ മത്സരത്തിന് ഉണ്ടായേക്കില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുത്തുന്നത്. ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹം നേരിടുന്നുണ്ട്. സുധാകരൻ അല്ലെങ്കിൽ കെ ജയന്ത്, എം ലിജു, കോർപറേഷൻ മേയർ ടി ഒ മോഹനൻ എന്നിവരുടെ പേരുകൾക്കാണ് മണ്ഡലത്തിൽ മുൻതൂക്കമുള്ളത്. റിജില്‍ മാക്കുറ്റിയുടെ പേരും കണ്ണൂരിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.
അതിനിടെ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ കണ്ണൂരിൽ കെ കെ ശൈലജയെ പോലെ ശക്തരായ നേതാക്കളെ രംഗത്തിറക്കാൻ സി പി എം തയ്യാറായേക്കുമോയെന്ന ആകാംക്ഷയും നിലനിൽക്കുന്നുണ്ട്.ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ജനകീയ മന്ത്രിയായിരുന്നു ശൈലജ. കെ സുധാകരൻ മത്സരിച്ചാൽ പോലും ശക്തമായ മത്സരം കാഴ്ചവെയ്ക്കാൻ ശൈലജയ്ക്ക് കഴിയുമെന്ന് നേതൃത്വം കരുതുന്നുണ്ട്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications