തിരുവനന്തപുരത്ത് ആര്‍ക്കും തരൂരിനെ തോല്പിക്കാനാവില്ലെന്ന് രാജഗോപാല്‍; അമ്പരന്ന് ബിജെപി നേതൃത്വം
തിരുവനന്തപുരം: കോണ്‍ഗ്രസ് എം പി ശശി തരൂരിനെ പുകഴ്ത്തി മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാല്‍. തിരുവനന്തപുരത്ത് ശശി തരൂരിനെ ആര്‍ക്കും തോല്പിക്കാനാവില്ലെന്ന് രാജഗോപാല്‍ പറഞ്ഞു. തരൂരിനെ ഇത്തവണ എന്തായാലും തിരുവനന്തപുരത്ത് തോല്‍പ്പിക്കും എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അടക്കമുള്ളവര്‍ അവകാശപ്പെടുന്നതിനിടെയാണ് രാജഗോപാലിന്റെ പ്രതികരണം.
തിരുവനന്തപുരത്ത് ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പ്രസംഗിക്കവെ ആയിരുന്നു രാജഗോപാലിന്റെ പരാമര്‍ശം. തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പ്പിക്കുക അസാധ്യമാണ് എന്ന് രാജഗോപാല്‍ പറഞ്ഞു. ജനങ്ങളെ സ്വാധീനിക്കാന്‍ ശശി തരൂരിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ നേടിയ സ്വാധീനം കൊണ്ടാണ് വീണ്ടും വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്, രാജഗോപാല്‍ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ ബി ജെ പിയുടെ ആദ്യ എം എല്‍ എ കൂടിയായ രാജഗോപാലിന്റെ അഭിപ്രായം നേതൃത്വത്തേയും ഞെട്ടിച്ചിരിക്കുകയാണ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂരിന് എതിരെ മത്സരിച്ചത് ഒ രാജഗോപാല്‍ ആയിരുന്നു. അന്ന് ശശി തരൂരിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ ഒ രാജഗോപാലിന് സാധിച്ചിരുന്നു. വെറും 15470 വോട്ടുകളുടെ വ്യത്യാസത്തിലാണ് രാജഗോപാല്‍ ശശി തരൂരിനോട് തോറ്റത്.
പിന്നീട് 2016 ല്‍ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നേമം നിയമസഭാ മണ്ഡലത്തില്‍ നിന്ന് രാജഗോപാല്‍ ജയിക്കുകയും ചെയ്തിരുന്നു. 2019 ല്‍ 99989 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ശശി തരൂര്‍ ഹാട്രിക് വിജയം നേടുമ്പോള്‍ എതിര് സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനായിരുന്നു. 2009 മുതല്‍ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ശശി തരൂരാണ്.
ഇത്തവണയും ശശി തരൂര്‍ തന്നെയായിരിക്കും തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് ശശി തരൂരും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് നരേന്ദ്ര മോദി വന്ന് മത്സരിച്ചാലും തന്നെ തോല്‍പ്പിക്കാനാകില്ലെന്ന് ശശി തരൂര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അവസരം കിട്ടിയാല്‍ ഇത്തവണത്തേത് ലോക്സഭയിലേക്കുള്ള അവസാന മത്സരമാകുമെന്നാണ് തരൂര്‍ പറയുന്നത്.
'ഒരിക്കല്‍ കൂടി മത്സരിക്കാന്‍ തയ്യാറാണ്. എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണ്,' എന്നായിരുന്നു ഏഷ്യാനെറ്റിന്റെ ഫോര്‍ ദി പീപ്പിള്‍ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് തരൂര്‍ പറഞ്ഞിരുന്നത്. മോദി തിരുവനന്തപുരത്ത് മത്സരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications