Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രചരണം കൂടുതല്‍ ആവേശത്തിലേക്ക്: നരേന്ദ്ര മോദി ഇന്നെത്തും, രാഹുല്‍ ഗാന്ധി നാളെയും

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടേയുള്ള ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്. പ്രധാനമന്ത്രി ഇന്നും രാഹുല്‍ ഗാന്ധി നാളേയും സംസ്ഥാനത്ത് എത്തും. രാത്രി എട്ടുമണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ കൊച്ചി നാവിക സേന കേന്ദ്രത്തിലെത്തും. എറണാകുളം ഗസ്റ്റ് ഹൗസിലായിരിക്കും താമസം.

തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രി ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി പോകും. ഇവിടുത്തെ റോഡ് ഷോയ്ക്കും പ്രസംഗത്തിനുശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലാണ് രണ്ടാമത്തെ പൊതു പരിപാടി. അതേസമയം രാഹുല്‍ ഗാന്ധി, നാളെ വൈകീട്ട് ആറിന് കോഴിക്കോട് സംഘടിപ്പിക്കുന്ന യുഡിഎഫിന്‍റെ മഹാറാലിയില്‍ പങ്കെടുക്കും. 15, 16 തീയതികളില്‍ വയനാട്ടിലുണ്ടാകുന്ന രാഹുല്‍ 18 ന് രാവിലെ കണ്ണൂരും അന്ന് വൈകീട്ട് മൂന്നിന് പാലക്കാടും അഞ്ചുമണിക്ക് കോട്ടയത്തും സമ്മേളനങ്ങളില്‍ പങ്കെടുക്കും.

modi-rahul-

പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് എറണാകുളത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 14 ന് രാത്രി 9 മണി മുതൽ 11 മണി വരെയും 15 ന് രാവിലെ 9 മണി മുതൽ രാവിലെ 11 മണി വരെയും എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം.

സ്‌ഫോടകവസ്തു ലൈസന്‍സികള്‍ സുരക്ഷ ഉറപ്പാക്കണം

പ്രധാനമന്ത്രിയുടെ ഏപ്രില്‍ 15 ലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി കുന്നംകുളം മുനിസിപ്പാലിറ്റി പരിധിയിലുള്ള സ്‌ഫോടകവസ്തു ലൈസന്‍സികളുടെ കൈവശമുള്ള സ്‌ഫോടകവസ്തുക്കളുടെ സ്‌റ്റോക്ക് ഏപ്രില്‍ 15-ാം തീയതിക്ക് 24 മണിക്കൂര്‍ മുമ്പ് ഒഴിവാക്കി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

സ്വകാര്യ ഹെലികോപ്റ്ററുകള്‍ക്കും ഹെലികാമിനും നിരോധനം

പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 15 ന് കുന്നംകുളം ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്വകാര്യ ഹെലികോപ്റ്ററുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്‌ട്രോണിക് കളിവസ്തുക്കള്‍, ഹെലികാം തുടങ്ങിയവ താല്‍ക്കാലികമായി നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ ഉത്തരവിറക്കി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും കുന്നംകുളം മുനിസിപ്പാലിറ്റി, കണ്ടണാശ്ശേരി, ചൂണ്ടല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് നിരോധനം. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പോലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+