Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി അക്കൗണ്ട് തുറന്നത് സിപിഎം ധാരണയിലെന്ന് സതീശന്‍; 'മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയില്ല'

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് സിപിഎമ്മുമായുള്ള അന്തര്‍ധാര മൂലമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലം തൊട്ട് സംസ്ഥാനത്ത് സിപിഎം-ബിജെപി അവിഹിതബന്ധം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഏജന്‍സികള്‍ എടുക്കുന്ന കേസുകള്‍ വച്ച് മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയാണ് എന്നും ആ ഭീഷണിക്ക് വഴങ്ങിയാണ് സിപിഎം ധാരണയ്ക്ക് എത്തിയത് എന്നുമാണ് സതീശന്‍ പറയുന്നത്.

കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ബിജെപി നേതാവിനെ എല്‍ഡിഎഫ് കണ്‍വീനര്‍ കണ്ടത് എന്തിനായിരുന്നു എന്ന് അദ്ദേഹം ചോദിച്ചു. 'പിണറായി വിജയന്‍ പ്രകാശ് ജാവദേക്കറുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയത് എന്തിനായിരുന്നു? ഈ കൂടിക്കാഴ്ചകളിലാണ് ലാവ്ലിന്‍ ഉള്‍പ്പെടെയുള്ള കേസുകളിലും ഇപ്പോള്‍ ഇഡി അന്വേഷിക്കുന്ന കേസുകളിലും രക്ഷപ്പെടുത്തി കൊടുക്കാം എന്ന വാക്ക് നല്‍കിയത്,' സതീശന്‍ പറഞ്ഞു.

2024 LOKSABHA ELECTION

ഇക്കാരണത്താലാണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം സിപിഎം ചെയ്ത് കൊടുത്തത് എന്നും ഈ അവിഹിത ബന്ധത്തെ കൂടുതല്‍ തുറന്നുകാട്ടി ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. തേസമയം തൃശൂരില്‍ ഉണ്ടായത് അപ്രതീക്ഷിത പരാജയമാണ് എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഇക്കാര്യം പരിശോധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ തൃശൂരില്‍ അപകടകരമായ ചില രാഷ്ട്രീയ ചലനങ്ങള്‍ നടക്കുന്നതായി തങ്ങള്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന ഇ ഡി അന്വേഷണത്തില്‍ സി പി എം നേതാക്കളെ നിരന്തരം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഒരു അറസ്റ്റ് പോലും ഉണ്ടാകാതിരുന്നപ്പോള്‍ ഞങ്ങള്‍ സംശയം പ്രകടിപ്പിച്ചതായിരുന്നു,' സതീശന്‍ പറഞ്ഞു.

സിപിഎം നേതാക്കള്‍ അറസ്റ്റിലാകുമെന്ന് അവസാനഘട്ടം വരെ വ്യാപകമായ പ്രചാരണം നടന്നെങ്കിലും അതുണ്ടായില്ല. സിപിഎമ്മും ബിജെപിയും തമ്മില്‍ ഒരു ധാരണ ഉണ്ടാക്കിയിരിക്കുകയായിരുന്നു. അതാണ് തൃശൂരില്‍ സംഭവിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂല സാഹചര്യം ഉണ്ടാക്കാനാണ് തൃശൂര്‍ പൂരം പൊലീസ് ഇടപെട്ട് കലക്കിയത് എന്നും അദ്ദേഹം ആരോപിച്ചു.

പൂരം കലങ്ങിയതിന്റെ പ്രതിഷേധവും അമര്‍ഷവും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായിട്ുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാര്‍ലമെന്റ് തിരഞ്ഞടുപ്പ് പരാജയത്തിന്റെ പേരില്‍ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് പറയില്ല എന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ ജനരോഷമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+