ഇടുക്കി ഫലം 2024: ഡീന്‍ തുടര്‍വിജയത്തിലേക്ക്..? ലീഡ് നിലയില്‍ ബഹുദൂരം മുന്നില്‍
ഇടുക്കി: ഇടുക്കി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കൂര്യാക്കോസ് ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ തൊട്ട് ഡീന്‍ കുര്യാക്കോസിനാണ് മേല്‍ക്കൈ. നിലവില്‍ തന്റെ ലീഡ് നില 5000 ത്തിലേറെയായി ഉയര്‍ത്താന്‍ ഡീന്‍ കുര്യാക്കോസിനായിട്ടുണ്ട്. ഇനി ഇവിഎം വോട്ടുകള്‍ എണ്ണാനുണ്ടെങ്കിലും യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി കഴിഞ്ഞു.
ഇത്തവണയും ജയിക്കാനാകും എന്ന് നേരത്തെ ഡീന്‍ കുര്യാക്കോസ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 50000-നും 75000-നും ഇടയിലുള്ള ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് വ്യക്തിപരമായ വിലയിരുത്തല്‍ എന്നും പ്രചാരണ സമയത്തും പോളിംഗ് സമയത്തും ലഭിച്ച പ്രതികരണങ്ങളെല്ലാം തന്നെ പോസിറ്റീവായിരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നത്. എല്‍ഡിഎഫിനായി മുന്‍ എംപി ജോയ്‌സ് ജോര്‍ജ് ആണ് മത്സരിച്ചത്.

ഇടുക്കിയില്‍ മൂന്നാം തവണയാണ് ഡീന്‍ കുര്യാക്കോസും ജോയിസ് ജോര്‍ജും ഏറ്റുമുട്ടുന്നത്. 2014 ല്‍ ആയിരുന്നു ആദ്യം ഇരുവരും യുഡിഎഫ്-എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കത്തി നിന്ന അന്ന് ജയം ജോയ്‌സ് ജോര്‍ജിനൊപ്പമായിരുന്നു. ഈ വിജയം ആവര്‍ത്തിക്കാന്‍ 2019 ല്‍ എത്തിയ ജോയ്‌സ് ജോര്‍ജിനെ 171,053 വോട്ടിന് പരാജയപ്പെടുത്തിയാണ് കന്നി ജയം സ്വന്തമാക്കിയത്.
2019 ല്‍ ഡീന്‍ കുര്യാക്കോസിന് 4,98,493 വോട്ടാണ് ലഭിച്ചത്. ജോയ്‌സ് ജോര്‍ജിന് 3,27,440 വോട്ട് നേടി. അതേസമയം മനോരമന്യൂസ്-വി.എം.ആര്‍ എക്‌സിറ്റ് പോളിന് സമാനമായാണ് ഇത്തവണ ഇടുക്കിയിലെ ഫലം പുറത്ത് വരുന്നത്. അഡ്വ. ജോയിസ് ജോര്‍ജിനേക്കാള്‍ 14 ശതമാനത്തിനടുത്ത് വോട്ട് ഡീനിന് കൂടുതല്‍ ലഭിച്ചു എന്നാണ് എക്‌സിറ്റ് പോളില്‍ പറഞ്ഞിരുന്നത്.
തുടര്‍ച്ചയായി രണ്ടാംതവണയാണ് ഡീന്‍ കുര്യാക്കോസ് ഇടുക്കിയെ പ്രതിനിധീകരിക്കാനൊരുങ്ങുന്നത്. എക്‌സിറ്റ് പോളില്‍ പങ്കെടുത്ത 43.69 ശതമാനം പേര്‍ യു ഡി എഫിന്് വോട്ട് ചെയ്തപ്പോള്‍ 30.31 ശതമാനം എല്‍ ഡി എഫിനും 21.2 ശതമാനം പേര്‍ എന്‍ഡിഎയെയുമാണ് പിന്തുണച്ചത്.












Click it and Unblock the Notifications