Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിയുടെ വരവ് രാജകീയം തന്നെ... വീഴ്ത്തിയത് കിംഗ് മേക്കറേയും ട്രബിള്‍ ഷൂട്ടറേയും

തൃശൂര്‍: മമ്മൂട്ടിയും മോഹന്‍ലാലും വാണ മലയാള സിനിമയില്‍ മൂന്നാമനായി വന്ന് സൂപ്പര്‍താരമായ ചരിത്രമാണ് സുരേഷ് ഗോപിക്കുള്ളത്. മലയാളിയുടെ ക്ഷുഭിതയൗവനം എന്ന് വിശേഷിക്കപ്പെട്ട സുരേഷ് ഗോപി അതേ ചരിത്രമാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലും സൃഷ്ടിച്ചിരിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും മാത്രം അരങ്ങ് നിറഞ്ഞ കേരള രാഷ്ട്രീയത്തിലേക്ക് ബിജെപിക്കൊരിടം നേടിക്കൊടുത്തിരിക്കുകയാണ് താരം.

സംസ്ഥാനത്തെ കൊടിപിടിച്ച നേതാക്കള്‍ക്കാര്‍ക്കും സാധിക്കാതിരുന്ന നേട്ടമാണ് ഒരു സിനിമാതാരമായ സുരേഷ് ഗോപി സ്വന്തമാക്കിയിരിക്കുന്നത്. അതും തന്റെ മൂന്നാമത്തെ തിരഞ്ഞെടുപ്പ് പോരാട്ടത്തിലാണ് താരം വിജയം കുറിച്ചിരിക്കുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ നിന്ന് സുരേഷ് ഗോപി ജനവിധി തേടിയിരുന്നു. സജീവമായല്ലെങ്കിലും കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ സുരേഷ് ഗോപി പലപ്പോഴും സാന്നിധ്യമായിരുന്നു.

2024 LOKSABHA ELECTION

കോളേജ് പഠനകാലത്ത് എസ്എഫ്‌ഐയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന താരം പിന്നീട് ഇന്ദിരാ ഗാന്ധിയില്‍ ആകൃഷ്ടനായി കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പിന്തുണച്ചിരുന്നു. 2006 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് അച്യുതാനന്ദനും പൊന്നാനി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എംപി ഗംഗാധരനുവേണ്ടിയും അദ്ദേഹം പ്രചാരണം നടത്തിയിരുന്നു.

എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് 2016 ല്‍ ആണ് അദ്ദേഹം രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നത്. 2014 ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയായിരുന്നു ഇത്. കേരളം ലക്ഷ്യമാക്കിയുള്ള നരേന്ദ്ര മോദി- അമിത് ഷാ ദ്വയത്തിന്റെ ചുറുപ്പുചീട്ടായിരുന്നു സുരേഷ് ഗോപി. അന്ന് മുതല്‍ കേരളത്തിലെ ബിജെപി നേതാക്കളേക്കാള്‍ നരേന്ദ്ര മോദിയോടും അമിത് ഷായോടും അടുപ്പമുള്ള ആളായി സുരേഷ് ഗോപി മാറി.

അതേവര്‍ഷം തന്നെ സുരേഷ് ഗോപി ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. അന്ന് മുതല്‍ കേരളത്തില്‍ ബിജെപിക്കായി സുരേഷ് ഗോപിയിലൂടെ ഒരു സീറ്റ് എന്ന തന്ത്രം കേന്ദ്രനേതൃത്വം ആവിഷ്‌കരിച്ചു. അതിന്റെ പരിസമാപ്തിയാണ് ഇപ്പോള്‍ മിന്നുന്ന ജയത്തിലൂടെ വന്നിരിക്കുന്നത്.

തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം കേരള രാഷ്ട്രീയത്തിലെ തന്നെ രണ്ട് അതികായന്‍മാരെ ബഹുദൂരം പിന്നിലാക്കിയാണ് എന്നതാണ് ശ്രദ്ധേയം. കോണ്‍ഗ്രസിന്റെ കേരളത്തിലെ ട്രബിള്‍ ഷൂട്ടര്‍ എന്ന വിശേഷണമുള്ള കെ മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് സുരേഷ് ഗോപി തൃശൂരില്‍ ജയിച്ച് കയറിയത്. കെ കരുണാകരന്‍ എന്ന കേരള രാഷ്ട്രീയത്തിലെ ഭീഷ്മരുടെ മകന്‍ സ്വന്തം തട്ടകത്തില്‍ പരാജയപ്പെടുന്നത് കോണ്‍ഗ്രസിന് അത്ര നല്ല സൂചനയല്ല നല്‍കുന്നത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പലപ്പോഴും കോണ്‍ഗ്രസിന്റെ കിംഗ് മേക്കര്‍ റോള്‍ വഹിച്ചയാളാണ് കെ മുരളീധരന്‍. 2019 ല്‍ വടകരയില്‍ പി ജയരാജനെ മുട്ടുകുത്തിച്ചതായിരുന്നു ഇതില്‍ അവസാനത്തേത്. മറുവശത്ത് വിഎസ് സുനില്‍ കുമാറെങ്കില്‍ തൃശൂരില്‍ ആരും ജയിക്കില്ല എന്ന ഇടത് ക്യാംപിന്റെ അവകാശവാദത്തേയും നിഷ്പ്രഭമാക്കിയാണ് സുരേഷ് ഗോപി കടന്നുവരുന്നത്. ഒരുപാട് പരിഹാസങ്ങള്‍ പ്രചരണരംഗത്തുടനീളം ഏറ്റുവാങ്ങിയ ആളാണ് സുരേഷ് ഗോപി.

ഈ തിരഞ്ഞെടുപ്പില്‍ ലുര്‍ദ് മാതാവിന് കിരീടം സമര്‍പ്പിച്ചതും ആ കിരീടം സ്വര്‍ണമല്ല, ചെമ്പാണ് എന്ന് പറഞ്ഞതുമെല്ലാം വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാവരാലും സ്വീകാര്യനായിരുന്നു അദ്ദേഹം എന്നതാണ് യാഥാര്‍ത്ഥ്യം. സുരേഷ് ഗോപി രാഷ്ട്രീയത്തിന് അതീതമായി ചെയ്ത് കൊണ്ടിരിക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വലിയ അളവില്‍ സ്വീകാര്യത നേടിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ ട്രോളാന്‍ ഇത് കാരണമായെങ്കിലും പൊതുജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമാണ് ഇത് നേടിക്കൊടുത്തത്. ഈ ക്ലീന്‍ ഇമേജ് തന്നെയാണ് രണ്ട് വലിയ നേതാക്കളെ ഏകദേശം മുക്കാല്‍ ലക്ഷത്തോളം വോട്ടിന് പിന്നിലാക്കാന്‍ അദ്ദേഹത്തെ സഹായിച്ചതും. മാത്രമല്ല ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകും എന്ന പ്രചരണവും സഹായകമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+