Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി വിജയത്തില്‍ അമ്പരക്കേണ്ട...! വിരിഞ്ഞ താമര പെട്ടെന്ന് വാടിയേക്കില്ല... കാരണമിതാ

2024 ജൂണ്‍ നാല് എന്നത് കേരളത്തിലെ ബിജെപി തങ്ങളുടെ ചരിത്രത്തില്‍ എന്നും ചേര്‍ത്ത് വെക്കുന്ന ഒന്നായിരിക്കും. സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം ആദ്യമായാണ് സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഒരാളെ ബിജെപിക്ക് ലോക്‌സഭയിലേക്ക് അയയ്ക്കാനാകുന്നത്. എന്‍ഡിഎ ലേബലില്‍ 2004 ല്‍ പിസി തോമസിലൂടെ ആഘോഷ പ്രകടനം നടത്തിയതും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തിലൂടെ ഒ രാജഗോപാല്‍ ജയിച്ചതും മാത്രമായിരുന്നു കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ബിജെപിയുടെ വിജയങ്ങള്‍.

ഇത്തവണ ശക്തമായ ത്രികോണ മത്സരം നടന്ന കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ ബിജെപി അക്കൗണ്ട് തുറക്കുമ്പോള്‍ അത് ആ പാര്‍ട്ടി വര്‍ഷങ്ങളായി കേട്ട പരിഹാസങ്ങള്‍ക്ക് കൂടിയുള്ള മറുപടിയാകുകയാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി തങ്ങളുടെ കാല്‍പ്പാട് ഉയര്‍ത്തുമ്പോഴും രാജ്യത്ത് ഏറ്റവും കൂടുതല്‍ ആര്‍എസ്എസ് ശാഖകളുള്ള കേരളത്തില്‍ ഒരു തിരഞ്ഞെടുപ്പ് വിജയം ബിജെപിക്ക് അന്യമായിരുന്നു.

2024 LOKSABHA ELECTION

2014 ല്‍ രാജ്യമൊന്നാകെ നരേന്ദ്ര മോദി തരംഗം വീശിയടിച്ചപ്പോഴും കേരളം ബിജെപിയെ അകറ്റി നിര്‍ത്തി. എന്നാല്‍ വര്‍ഷങ്ങളായി ബിജെപി തങ്ങളുടെ വോട്ടുവിഹിതം വര്‍ധിപ്പിക്കുന്നുണ്ടായിരുന്നു. 1999 ല്‍ ആണ് കേന്ദ്രത്തില്‍ ഒരു ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ആ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയുടെ വോട്ടുവിഹിതം വെറും 6.60 ശതമാനം ആയിരുന്നു. 2004 ല്‍ ഇത് 10.38 ശതമാനമായി വര്‍ധിച്ചു.

എന്നാല്‍ 2009 ല്‍ ഇത് 6.31 ശതമാനമായി ഇടിയുകയായിരുന്നു. നരേന്ദ്ര മോദി തരംഗം ആഞ്ഞടിച്ച 2014 ല്‍ ഇത് വീണ്ടും 10.33 ശതമാനമായി. 2019 ല്‍ 13 ശതമാനമാക്കി വോട്ട് വിഹിതം ഉയര്‍ത്തിയ ബിജെപി ഇത്തവണ 20 ശതമാനത്തിലേറെ വോട്ട് പിടിക്കും എന്നാണ് പറഞ്ഞിരുന്നത്. തൃശൂരില്‍ വമ്പിച്ച വിജയവും തിരുവനന്തപുരത്ത് വലിയ ഇംപാക്ടുമുണ്ടാക്കിയാണ് ബിജെപി ഇത്തവണ കടന്ന് പോകുന്നത്.

അന്തിമ കണക്കുകള്‍ വരുമ്പോള്‍ ലക്ഷ്യത്തിലേക്ക് ബിജെപി എത്തിയോ എന്നത് വ്യക്തമാകും. എന്നാല്‍ ഈ ജയം ബിജെപിയുടെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഊര്‍ജം ചെറുതല്ല. കാരണം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്‍ഡിഎഫ്-യുഡിഎഫ് പോരാട്ടത്തില്‍ കാഴ്ചക്കാരായിരുന്നവരാണ് ഇപ്പോള്‍ പ്രധാനകക്ഷി എന്ന നിലയിലേക്ക് ഉയര്‍ന്ന് വന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തില്‍ വിജയിക്കാനും ഏഴിടത്ത് രണ്ടാമതെത്താനും ബിജെപിക്കായിരുന്നു.

2011-ലെ തിരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയത് മാത്രമായിരുന്നു ബി ജെ പിയുടെ നേരത്തെയുള്ള മികച്ച നേട്ടം. 2016 ല്‍ നേമത്ത് ബിജെപി ജയിച്ചപ്പോള്‍ മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട്, മലമ്പുഴ, ചാത്തന്നൂര്‍, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലാണ് 2016 ല്‍ ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയത്. 2021 ല്‍ ഒമ്പത് മണ്ഡലങ്ങളില്‍ ബിജെപിക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.

നേമം, പാലക്കാട്, മഞ്ചേശ്വരം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, മലമ്പുഴ, കാസര്‍ക്കോട്, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നീ ഒമ്പത് മണ്ഡലങ്ങളില്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാമത് എത്തിയത്. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന തിരഞ്ഞെടുപ്പില്‍ ഒരു ലോക്‌സഭാ മണ്ഡലവും ബിജെപി പോക്കറ്റിലാക്കുന്നതോടെ തങ്ങള്‍ക്ക് അയിത്തം കല്‍പ്പിച്ച കേരളം തങ്ങളെ സ്വീകരിക്കുന്നു എന്ന വ്യക്തമായ സന്ദേശമാണ് പാര്‍ട്ടി നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+