Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഡ്ഡുവിനും കേക്കിനും ഓര്‍ഡര്‍ നല്‍കി കേരളത്തിലെ ബിജെപി; 'അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷ'

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കേരളത്തില്‍ വിജയാഘോഷങ്ങള്‍ക്കായി ഒരുക്കങ്ങള്‍ തുടങ്ങി ബിജെപി. എക്‌സിറ്റ് പോളുകള്‍ക്ക് അനുസൃതമായി കേരളത്തില്‍ അക്കൗണ്ട് തുറന്നാല്‍ വമ്പന്‍ ആഘോഷമാക്കാനാണ് ബി ജെ പി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത് എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി പറഞ്ഞു.

ബി ജെ പി നേരത്തെ വിലയിരുത്തിയത് പോലെ തന്നെയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നിരിക്കുന്നത് എന്നാണ് നിഗമനം. ഇത്തവണ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം. അതിനാല്‍ തന്നെ പ്രധാന നേതാക്കളെല്ലാം തന്നെ തിരുവനന്തപുരത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പാര്‍ട്ടിയുടെ പുതിയ സംസ്ഥാന കാര്യായത്തിലാണ് ആഘോഷങ്ങള്‍ നടക്കുക.

2024 LOKSABHA ELECTION

സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരന്‍, കേന്ദ്രമന്ത്രിമാരും തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുമായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ എന്നിവര്‍ തിരുവനന്തപുരത്ത് തന്നെയുണ്ട്. ചെണ്ടമേളം, എല്‍ഇഡി വാള്‍, ലഡ്ഡു, കേക്ക് എന്നിവക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. അതേസമയം ബി ജെ പി എക്‌സിറ്റ് പോളിനേക്കാള്‍ വലിയ വിജയം നേടുമെന്നാണ് സുരേന്ദ്രന്റെ അവകാശവാദം.

കേരളത്തില്‍ ബിജെപി ആറ് വരെ സീറ്റുകളും 25 ശതമാനത്തിലധികം വോട്ടും നേടുമെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് ബി ജെ പി പ്രതീക്ഷ വെക്കുന്നത്. തിരുവനന്തപുരവും തൃശൂരും താമര വിരിയുമെന്ന് ഉറപ്പാണ് എന്നാണ് ജില്ലാ ഘടകങ്ങളുടെ കണക്ക്. താന്‍ മത്സരിച്ച വയനാട്ടില്‍ ബി ജെ പിയുടെ വോട്ട് കൂടും.

അതേസമയം രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുറയുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫിനും എല്‍ഡിഎഫിനും വോട്ട് കുറയും എന്നും സുരേന്ദ്രന്‍ പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫിനാണ് മേല്‍ക്കൈ എന്നാണ് എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്. എല്‍ഡിഎഫിന് അഞ്ചില്‍ താഴെ സീറ്റ് മാത്രമേ മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നുള്ളൂ.

എന്നാല്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. പല ഏജന്‍സികളും എന്‍ഡിഎക്ക് മൂന്ന് സീറ്റുകള്‍ വരെ പ്രവചിക്കുന്നുണ്ട്. ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ സര്‍വ്വേയില്‍ യുഡിഎഫിന് 17 മുതല്‍ 18 വരെ സീറ്റുകളും എന്‍ഡിഎക്ക് രണ്ട് സീറ്റു മുതല്‍ മൂന്ന് വരെയുമാണ് പ്രവചിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+