Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത്രയേറെ ഉപദ്രവിച്ചിട്ട് ഇനി ഞാനാണോ മാപ്പ് പറയേണ്ടത്?' ഷാഫിയോട് ശൈലജ

വടകര: അശ്ലീല വീഡിയോ വിവാദവുമായി ബന്ധപ്പെട്ട് തനിക്ക് വക്കീല്‍ നോട്ടീസൊന്നും ലഭിച്ചിട്ടില്ല എന്ന് വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ കഴിഞ്ഞ ദിവസം ശൈലജക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു എന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശൈലജയുടെ പ്രതികരണം. മാതൃഭൂമി ഡോട്ട് കോമിനാട് പ്രതികരിക്കുകയായിരുന്നു അവര്‍.

അശ്ലീല വീഡിയോ വിവാദത്തില്‍ മാപ്പ് പറയേണ്ടത് താനാണോ എന്നും ശൈലജ ചോദിച്ചു. ' എന്നെ ഇത്രയേറെ ഉപദ്രവിച്ചിട്ട് ഇനി ഞാനാണോ മാപ്പ് പറയേണ്ടത്? അങ്ങനെയൊരു വക്കീല്‍ നോട്ടീസ് എനിക്ക് കിട്ടിയിട്ടില്ല. പലതും കല്‍പ്പിച്ച് കൂട്ടി ചെയ്തിട്ട് ഞാന്‍ മാപ്പ് പറയണോ? ബൂത്തില്‍ എത്തുന്ന ജനങ്ങള്‍ ഇതെല്ലാം വിലയിരുത്തും,' ശൈലജ പറഞ്ഞു.

2024 LOKSABHA ELECTION

സൈബര്‍ പ്രചരണങ്ങള്‍ അവഗണിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത് എന്നും എന്നാല്‍ മാതൃഭൂമി ഓണ്‍ലൈന്‍ പേജും കാന്തപുരത്തിന്റെ ലെറ്റര്‍ഹെഡും വരെ കൃത്രിമമായി ഉണ്ടാക്കി പ്രചരണം നടത്തിയതോടെയാണ് പ്രതികരിച്ചത്. ചിത്രം മോശമായി ഉപയോഗിച്ച് ഒരു വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് പരാതി നല്‍കിയത്. ഇല്ലാത്ത വീഡിയോയുടെ പേരില്‍ വ്യക്തിപരമായി ആക്ഷേപിച്ചു എന്ന് കാണിച്ചാണ് ഷാഫി പറമ്പില്‍ ശൈലജക്ക് വക്കീല്‍ നോട്ടീസ് അയച്ചത്.

വിവാദം സി പി എം അജണ്ടയുടെ ഭാഗമാണ് എന്നും ഷാഫി പറഞ്ഞു. ഇല്ലാത്ത വീഡിയോയുടെ പേരില്‍ തനിക്കും ഉമ്മയില്ലേ എന്ന തരത്തില്‍ വരെ ആക്ഷേപങ്ങള്‍ ഉണ്ടായി. ആ സാഹചര്യത്തിലാണ് ശൈലജയ്‌ക്കെതിരെ നോട്ടീസ് അയച്ചത്. ഇക്കാര്യത്തില്‍ അവര്‍ മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ആ വീഡിയോ സത്യമല്ല എന്നത് വടകരയിലെ ജനങ്ങള്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കും മനസിലായിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അശ്ലീല വീഡിയോ ഇല്ലെന്ന് ശൈലജ നിലപാട് മാറ്റിയിട്ടും അടുത്തദിവസം രാവിലെ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ പത്രസമ്മേളനം വിളിച്ച് അങ്ങനെയൊരു വീഡിയോ ഉണ്ടെന്ന് തറപ്പിച്ച് പറയുന്നതിന്റെ അര്‍ത്ഥം ശൈലജയെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത് പാര്‍ട്ടിയാണ് എന്നല്ലേ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു. നടപടി എടുക്കുമ്പോള്‍ എല്ലാവര്‍ക്കുമെതിരെ എടുക്കണം എന്നും അദ്ദേഹം പറഞ്ഞു.

താന്‍ അയച്ച വക്കീല്‍ നോട്ടീസിന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല എന്നും അതില്‍ കെ കെ ശൈലജ മാപ്പ് പറഞ്ഞേ പറ്റൂ എന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. ശൈലജയുടടെ മോര്‍ഫ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ പിന്നീട് വീഡിയോ അല്ല മുഖംമാറ്റിയ പോസ്റ്റര്‍ എന്നാക്കി ശൈലജ തിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമനടപടി സ്വീകരിക്കും എന്ന് ഷാഫി പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+