ഏക സിറ്റിംഗ് സീറ്റായ ആലപ്പുഴ ഇടതുപക്ഷത്തെ കൈവിടും? എഎം ആരിഫിന്റെ പ്രകടനം എങ്ങനെ? സർവ്വേ ഫലം
ആലപ്പുഴ: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മാനം കാത്ത മണ്ഡലമായിരുന്നു ആലപ്പുഴ. സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളില്‍ ആലപ്പുഴ മാത്രമാണ് ഇടതിനൊപ്പം നിന്നത്. എഎം ആരിഫ് ആണ് ആലപ്പുഴയില്‍ വിജയിച്ചത്. എന്നാല്‍ 2024ലെ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ഇടതുപക്ഷത്തെ കൈവിടും എന്നാണ് മനോരമ ന്യൂസ് -വിഎംആര്‍ മൂഡ് ഓഫ് ദ സ്‌റ്റേറ്റ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്.
44. 52 ശതമാനം വോട്ട് നേടി യുഡിഎഫ് മണ്ഡലം തിരിച്ച് പിടിക്കും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ 4.62 ശതമാനം കൂടുതലാണ്. എല്‍ഡിഎഫിന് 38.19 ശതമാനം വോട്ട് ലഭിക്കാനാണ് സാധ്യത. ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 2.72 ശതമാനം കുറവാണ്. എന്‍ഡിഎയ്ക്ക് 15.61 ശതമാനം വോട്ടാണ് ലഭിക്കുക. 2019ല്‍ ലഭിച്ചതിനേക്കാള്‍ 1.61 ശതമാനം കുറവ് വോട്ടാണ് എന്‍ഡിഎയ്ക്ക് ലഭിക്കുകയെന്ന് മനോരമ സര്‍വ്വേ പ്രവചിക്കുന്നു.













Click it and Unblock the Notifications