Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയിലെ കോണ്‍ഗ്രസ് കോട്ട ഇളകുമോ? വോട്ടര്‍മാര്‍ പറയുന്നത് ഇങ്ങനെ

പത്തനംതിട്ട: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ പത്തനംതിട്ടയില്‍ അടിയൊഴുക്കുകള്‍ക്ക് സാധ്യത എന്ന് മനോരമ ന്യൂസ്-വി എം ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേ. കോണ്‍ഗ്രസിന് മേല്‍ക്കൈ നേടാനാകുമെങ്കിലും ശക്തമായ പോരാട്ടം നേരിടേണ്ടി വരും എന്നാണ് സര്‍വേയില്‍ പറയുന്നത്. മണ്ഡലം രൂപീകരിച്ചത് മുതല്‍ കോണ്‍ഗ്രസിനൊപ്പമാണ് പത്തനംതിട്ട.

എന്നാല്‍ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ നേരിട്ടതിനേക്കാള്‍ കടുത്ത പോരാട്ടമാണ് ഇക്കുറി കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്. യു ഡി എഫിനും ബി ജെ പിക്കും വോട്ട് കുറയും എന്നും എല്‍ ഡി എഫിന്റെ വോട്ടില്‍ കാര്യമായ വ്യത്യാസമുണ്ടാകിലല്ല എന്നുമാണ് മനോരമ ന്യൂസ്-വി എം ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേ പ്രവചനം. ഇത്തവണ യു ഡി എഫിന് എല്‍ ഡി എഫിനേക്കാള്‍ 1.34 ശതമാനം വോട്ടിന്റെ മേല്‍ക്കൈ മാത്രമേ പ്രവചിക്കുന്നുള്ളു.

2024 LOKSABHA ELECTION

അതേസമയം മറ്റുള്ളവരുടെ വോട്ട് ശതമാനത്തില്‍ ഗണ്യമായ വര്‍ധനവാണ് പ്രവചിക്കുന്നത്. 2019 ല്‍ ഒന്നര ശതമാനം ഉണ്ടായിരുന്ന വോട്ട് വിഹിതം 7.74 ശതമാനത്തിലേക്ക് ഉയരും എന്നാണ് സര്‍വേ പറയുന്നത്. അതേസമയം ഇതില്‍ കൂടുതലും ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിച്ചിട്ടില്ലാത്തവരും സ്വതന്ത്രരുമാണ്. എന്നാല്‍ കഴിഞ്ഞ തവണ യു ഡി എഫിനും എന്‍ ഡി എയ്ക്കും വോട്ട് ചെയ്തവരാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലാത്തവരില്‍ ഭൂരിഭാഗം പേരും.

ഇത്തവണയും ആന്റോ ആന്റണി തന്നെ കോണ്‍ഗ്രസിനായി മത്സരിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മൂന്ന് തവണയും ആന്റോ ആന്റണിയാണ് പത്തനംതിട്ടയെ പ്രതിനിധീകരിച്ചത്. എന്നാല്‍ ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം കുറയും. 2009 ല്‍ 111206 വോട്ടായിരുന്നു ആന്റോ ആന്റണിയുടെ ഭൂരിപക്ഷം. 2014 ല്‍ എല്‍ ഡി എഫ് സ്വതന്ത്രന്‍ പീലിപ്പോസ് തോമസിനെ 56,191 വോട്ടിന് തോല്‍പ്പിച്ചു.

2019 ല്‍ ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണ ജോര്‍ജും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായിരുന്നു ആന്റോയുടെ എതിരാളികള്‍. 44243 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആന്റോ ആന്റണി ജയിച്ചത്. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം കുറയുന്നുണ്ടെങ്കിലും എം പി എന്ന നിലയില്‍ ആന്റോ ആന്റണി അത്ര മോശമല്ല എന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. സര്‍വേയില്‍ പങ്കെടുത്ത 47.39 ശതമാനം പേരും എംപിയുടെ പ്രകടനത്തില്‍ തൃപ്തരാണ്.

13.08 ശതമാനം എംപിയുടെ പ്രവര്‍ത്തനം വളരെ മികച്ചതാണെന്നും 34.31 ശതമാനം മികച്ചതെന്നും ആണ് അഭിപ്രായപ്പെട്ടത്. 23.77 പേര്‍ ആന്റോയുടേത് ശരാശരി പ്രകടനമാണ് എന്നാണ് വിലയിരുത്തിയത്. അതേസമയം എം പിയുടെ പ്രവര്‍ത്തനം വളരെ മോശമെന്ന് അഭിപ്രായമുള്ളത് 3.47 ശതമാനം പേര്‍ക്കും മോശമെന്ന് അഭിപ്രായമുള്ളത് 25.37 ശതമാനം പേര്‍ക്കുമാണ്. ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 10 വരെയാണ് സര്‍വേ നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+