തൃശൂരില്‍ മുരളി, മാവേലിക്കരയിലും ആറ്റിങ്ങലിലും ഇഞ്ചോടിഞ്ച് പോരാട്ടം; മാതൃഭൂമി ന്യൂസ് പി-മാര്‍ക്യൂ സര്‍വേഫലം
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലും മാവേലിക്കരയിലും ആറ്റിങ്ങലിലും ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് മാതൃഭൂമി ന്യൂസ് പി-മാര്‍ക്യൂ രണ്ടാംഘട്ട അഭിപ്രായ സര്‍വേ. തൃശൂരില്‍ യു ഡ എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ 34% വോട്ടുകള്‍ നേടും എന്നാണ് സര്‍വേയിലെ പ്രവചനം. മാതൃഭൂമി ന്യൂസ് പി-മാര്‍ക്യൂ ഒന്നാം ഘട്ട സര്‍വേയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറിനായിരുന്നു മേല്‍ക്കൈ പ്രവചിച്ചിരുന്നത്.
എന്നാല്‍ രണ്ടാം ഘട്ട സര്‍വേയില്‍ വി എസ് സുനില്‍ കുമാറിന് 32% വോട്ടും രണ്ടാം സ്ഥാനവുമാണ് പ്രവചിക്കുന്നത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി 31% വോട്ട് നേടി തൃശൂരില്‍ ശക്തമായ മത്സരം കാഴ്ച വെക്കും എന്നും സര്‍വേ പറയുന്നു. ഇതോടെ തൃശൂരില്‍ ത്രികോണ മത്സരമാണ് എന്നാണ് സര്‍വേ പ്രവചിക്കുന്നത്. മാവേലിക്കരയിലും ആറ്റിങ്ങലിലും എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ ശക്തമായ മത്സരമാണ് എന്നാണ് പ്രവചനം.

മാവേലിക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിന് 41 ശതമാനം വോട്ടും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സി എ അരുണ്‍ കുമാറിന് 40 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്. ഇവിടെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ബൈജു കലാശാലക്ക് 17 ശതമാനം വോട്ട് മാത്രമെ ലഭിക്കൂ. ആറ്റിങ്ങലില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന് 34 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്.
എന്നാല്‍ 33 ശതമാനം വോട്ടുകളുമായി വി. ജോയി തൊട്ടുപിന്നിലുണ്ട്. 29 ശതമാനം വോട്ടുകളാണ് വി മുരളീധരന്‍ ലഭിക്കുക എന്നാണ് സര്‍വേ പറയുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് 60 ശതമാനം വോട്ടും ആനി രാജക്ക് 25 ശതമാനം വോട്ടും കെ സുരേന്ദ്രന് 12 ശതമാനം വോട്ടുമാണ് ലഭിക്കുക. ചാലക്കുടിയില്‍ 40 ശതമാനം വോട്ട് നേടി യു ഡി എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ മണ്ഡലം നിലനിര്‍ത്തും.
സി രവീന്ദ്രനാഥിന് 35 ശതമാനം വോട്ടുംകെ എ ഉണ്ണികൃഷ്ണന് 14 ശതമാനം വോട്ടും സര്‍വേ പ്രവചിക്കുന്നു. കോട്ടയത്ത് കേരള കോണ്‍ഗ്ര് മാണി വിഭാഗത്തിന് തിരിച്ചടിയുണ്ടാകും എന്നാണ് പ്രവചനം. യു ഡി എഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് 42 ശതമാനം വോട്ട് പിടിക്കുമ്പോള്‍ സിറ്റിംഗ് എംപിയും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ തോമസ് ചാഴിക്കാടന് 39 ശതമാനം വോട്ടും എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് 15 ശതമാനം വോട്ടും ലഭിക്കും.












Click it and Unblock the Notifications