Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാകണം അടുത്ത പ്രധാനമന്ത്രി? മോദിയേക്കാള്‍ ബഹുദൂരം മുന്നില്‍ രാഹുല്‍, പിണറായി മൂന്നാമത്

തിരുവനന്തപുരം: മനോരമ ന്യൂസ് - വി എം ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പിന്തുണ രാഹുല്‍ ഗാന്ധിക്ക്. കേരളത്തില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 47.57 ശതമാനം പേരും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണണം എന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണയ്ക്കുന്നവര്‍ കുറവാണ്.

19.05 ശതമാനം പേരുടെ പിന്തുണ മാത്രമെ കേരളത്തില്‍ മോദിക്കുള്ളൂ. പിണറായി വിജയന്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തണം എന്ന് സര്‍വേയില്‍ പങ്കെടുത്ത 11.48 ശതമാനം പേരും ആഗ്രഹിക്കുന്നു. 7.81 ശതമാനം പേര്‍ ശശി തരൂരിനെ ആണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 4.63 ശതമാനം പേരുടേയും അമിത് ഷായ്ക്ക് 3.90 ശതമാനം പേരുടേയും പിന്തുണയുണ്ട്.

2024 LOKSABHA ELECTION

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ (2.38), പശ്ചിമ ബംഗാള്‍ മമത ബാനര്‍ജി (1.83) ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ (1.16) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. വയനാട്ടില്‍ 68.93 ശതമാനം പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നു. കോഴിക്കോട്ട് രാഹുലിന് 67.07 ശതമാനം പേരുടെ പിന്തുണയുണ്ട്. മലപ്പുറം, പൊന്നാനി, ഇടുക്കി, കോട്ടയം മണ്ഡലങ്ങളില്‍ 50 ശതമാനത്തില്‍ അധികമാണ് രാഹുലിനുള്ള പിന്തുണ.

ബി ജെ പിക്ക് സ്വാധീനം കൂടുതലുള്ള പാലക്കാട്, തൃശൂര്‍, മാവേലിക്കര, പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണ 40 ശതമാനത്തില്‍ കൂടുതലാണ്. അതേസമയം പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ നരേന്ദ്ര മോദിക്കാണ് രാഹുലിനേക്കാള്‍ പിന്തുണ. പത്തനംതിട്ടയില്‍ 51.54 ശതമാനം പേര്‍ നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നു. രാഹുലിന് ഇവിടെ 37.52 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്.

തിരുവനന്തപുരത്ത് 48 ശതമാനം പേര്‍ മോദിയേയും 42.14 ശതമാനം പേര്‍ രാഹുലിനെയും പിന്തുണയ്ക്കുന്നു. മാവേലിക്കര, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളിലും മോദിക്ക് 20 ശതമാനത്തിന് മുകളിലുള്ളവരുടെ പിന്തുണയുണ്ട്. അതേസമയം പിണറായി വിജയന്‍ പ്രധാനമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്നവര്‍ കൂടുതലുള്ളത് വടകര മണ്ഡലത്തിലാണ്, 21.81 ശതമാനം. ചാലക്കുടി, ആലത്തൂര്‍, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ മണ്ഡലങ്ങളിലും പിണറായി വിജയന്‍ 15 ശതമാനത്തിലേറെ പേരുടെ പിന്തുണയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+