Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ വയനാട്ടില്‍ തന്നെ? സുധാകരന്‍ കണ്ണൂരില്‍..; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികള്‍ തയ്യാര്‍

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറായി. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനുള്ള കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിര്‍ണായക യോഗം വ്യാഴാഴ്ചയായിരുന്നു. എ ഐ സി സി ആസ്ഥാനത്ത് വെച്ച് ചേര്‍ന്ന യോഗത്തില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായതായാണ് വിവരം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി. ഭാരജ് ജോഡോ ന്യായ് യാത്രയിലുള്ള രാഹുല്‍ ഗാന്ധി ഓണ്‍ലൈനായിട്ടും യോഗത്തില്‍ പങ്കെടുത്തു. കേരളത്തിലെ 16 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥി പട്ടിക അടക്കം വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് കമ്മിറ്റി അംഗീകാരം നല്‍കി.

2024 LOKSABHA ELECTION

ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടില്‍ തന്നെ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ സിറ്റിംഗ് എം പിമാര്‍ തന്നെ ഒരിക്കല്‍ കൂടി ജനവിധി തേടും. ഇതോടെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ കണ്ണൂരില്‍ തന്നെ ജനവിധി തേടാനുള്ള സാധ്യതയും തെളിഞ്ഞു. സര്‍പ്രൈസ് പ്രഖ്യാപനങ്ങളുണ്ടാകും എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ആലപ്പുഴയില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മത്സരിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2019 ല്‍ യു ഡി എഫിന് ജയിക്കാന്‍ സാധിക്കാതിരുന്ന ഏക സീറ്റ് ആലപ്പുഴയായിരുന്നു. കേരളത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സ്ഥാനാര്‍ഥി പട്ടിക വെള്ളിയാഴ്ച രാവിലെ തന്നെ പുറത്തിറങ്ങിയേക്കും. പത്ത് സംസ്ഥാനങ്ങളിലായി 60 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥിപട്ടിക തയ്യാറായിട്ടുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. ഡല്‍ഹി, ചത്തിസ്ഗഢ്, കര്‍ണാടക, തെലങ്കാന, കേരളം, ലക്ഷദ്വീപ്, മേഘാലയ, കേരള, ത്രിപുര, സിക്കിം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയാണ് കോണ്‍ഗ്രസ് ആദ്യം പുറത്ത് വിടുക.

കഴിഞ്ഞ തവണ സ്മൃതി ഇറാനിയോട് പരാജയപ്പെട്ട സീറ്റായ അമേഠിയില്‍ കൂടി രാഹുല്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. അമേഠി രാഹുല്‍ ഗാന്ധിയുടെ രണ്ടാം സീറ്റും സോണിയാ ഗാന്ധിയുടെ മുന്‍ സീറ്റായ റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും അരങ്ങേറ്റം കുറിക്കുകയും ചെയ്യുമെന്നാണ് സൂചന. സമാജ്വാദി പാര്‍ട്ടിയുമായി സീറ്റ് പങ്കിടല്‍ ചര്‍ച്ചയ്യില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ കോണ്‍ഗ്രസിന്റെ ആദ്യ പട്ടികയില്‍ യുപി സ്ഥാനാര്‍ത്ഥികളൊന്നും ഉണ്ടാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+