Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് പ്രേമചന്ദ്രന്‍ തന്നെ, തിരുവനന്തപുരത്ത് തരൂര്‍? മൂന്നാം സീറ്റിനായി ലീഗ് വാശിപിടിക്കില്ല

കൊല്ലം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ നിന്ന് എന്‍ കെ പ്രേമചന്ദ്രന്‍ തന്നെ മത്സരിക്കും. കൊല്ലം ലോക്‌സഭാ സീറ്റ് ആര്‍ എസ് പിക്ക് നല്‍കാന്‍ യു ഡി എഫില്‍ ധാരണയായിരുന്നു. ഇതോടെ സിറ്റിംഗ് എം പി എന്‍ കെ പ്രേമചന്ദ്രനെ തന്നെയായിരിക്കും ആര്‍ എസ് പി മത്സരിപ്പിക്കുക എന്ന കാര്യം ഉറപ്പായി. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം യു ഡി എഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമേ ഉണ്ടാകൂ.

2014 മുതല്‍ എന്‍ കെ പ്രേമചന്ദ്രനാണ് കൊല്ലത്ത് മത്സരിച്ച് വിജയിക്കുന്നത്. രാജ്യം ശ്രദ്ധിക്കുന്ന എം പിയാണ് ഇപ്പോള്‍ കൊല്ലത്തുള്ളത് എന്നും പ്രേമചന്ദ്രന്‍ അല്ലാതെ മറ്റാര്‍ക്കാണ് സീറ്റ് നല്‍കുക എന്നുമാണ് കോണ്‍ഗ്രസ് - ആര്‍ എസ് പി സീറ്റ് ചര്‍ച്ചകള്‍ക്ക് ശേഷം ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ചോദിച്ചത്. ആര്‍ എസ് പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും പ്രേമചന്ദ്രന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചിട്ടുണ്ട്.

2024 LOKSABHA ELECTION

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ എന്നിവര്‍ കോണ്‍ഗ്രസിനായി ചര്‍ച്ചകളില്‍ പങ്കെടുത്തു. ഷിബു ബേബി ജോണും പ്രേമചന്ദ്രനും കൂടാതെ എ എ അസീസും ബാബു ദിവാകരനുമാണ് ആര്‍ എസ് പിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്. അതേസമയം കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായും കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തി.

എന്നാല്‍ ലോക്‌സഭാ സീറ്റ് അവകാശവാദം അവര്‍ ഉന്നയിച്ചിട്ടില്ല. എങ്കിലും ജില്ലാ യു ഡി എഫ് ഘടകങ്ങളുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങള്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ശ്രദ്ധയില്‍പെടുത്തി. അതിനിടെ മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് മുസ്ലീം ലീഗ് പിന്നോട്ട് പോയി. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുന്ന നിലപാട് സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുസ്ലീം ലീഗ്.

ഇരുപാര്‍ട്ടികളും തമ്മില്‍ ഇന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ നടക്കും. ലോക്‌സഭയിലേക്ക് മൂന്ന് സീറ്റില്‍ മത്സരിക്കാനുള്ള കരുത്തും സംഘടനാശേഷിയും പാര്‍ട്ടിക്കുണ്ട് എന്ന് തന്നെയാണ് മുസ്ലീം ലീഗിന്റെ നിലപാട്. മൂന്നാം സീറ്റ് ചോദിക്കണമെന്നാണ് ചില നേതാക്കളും ആവശ്യപ്പെടുന്നത്. എന്നാല്‍ ദേശീയതലത്തില്‍ ഇന്ത്യാ സഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുന്ന നിലപാട് വേണ്ട എന്നാണ് പൊതുവായ നിലപാട്.

മലപ്പുറം, പൊന്നാനി എന്നീ സിറ്റിംഗ് സീറ്റുകളില്‍ തന്നെയായിരിക്കും മുസ്ലീം ലീഗ് ഇത്തവണയും മത്സരിക്കുക. അതേസമയം തിരുവനന്തപുരത്ത് നിന്ന് വീണ്ടും മത്സരിക്കും എന്ന് സൂചിപ്പിച്ച് ശശി തരൂര്‍ രംഗത്തെത്തി. തിരുവനന്തപുരത്ത് നിന്ന് ജനവിധി തേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശശി തരൂര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനം വ്യത്യസ്തമാകില്ല എന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.

മത്സരിക്കാനുള്ള തയാറെടുപ്പുകള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട് എന്നും എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുന്‍പേ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി ശക്തമായ മത്സരമുയര്‍ത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഇത്തവണ ബി ജെ പിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്ള മണ്ഡലം കൂടിയാണ് ഇത്. എല്‍ ഡി എഫില്‍ സി പി ഐയ്ക്കാണ് ഈ സീറ്റ് വിട്ടുകൊടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+