'രാജേന്ദ്രനുമായി സംസാരിച്ചു, ബിജെപിയിലേക്ക് പോകില്ല'; കോണ്‍ഗ്രസ് ബി ജെ പിയായി ശക്തിപ്പെടുന്നെന്ന് ഗോവിന്ദന്
തിരുവനന്തപുരം: മുന്‍ എം എല്‍ എയും ഇടുക്കിയിലെ പാര്‍ട്ടി നേതാവുമായ എസ് രാജേന്ദ്രന് ബി ജെ പിയിലേക്ക് പോകില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജേന്ദ്രന് ബി ജെ പിയിലേക്ക് പോകില്ലെന്നാണ് അദ്ദേഹം പറഞ്ഞത് എന്നും രാജേന്ദ്രനുമായി താന്‍ സംസാരിച്ചിരുന്നു എന്നും ഗോവിന്ദന് വ്യക്തമാക്കി.
രാജേന്ദ്രനെതിരായ നടപടി കാലാവധി കഴിഞ്ഞാല്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ബി ജെ പി നേതാക്കള്‍ താനുമായി കൂടിക്കാഴ്ച നടത്തി എന്ന് രാജേന്ദ്രന് സമ്മതിച്ചിരുന്നു. മുന്‍ ദേവികുളം എം എല്‍ എയായ രാജേന്ദ്രനെ സി പി എം നിലവില്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എ രാജയ്ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് രാജേന്ദ്രനെ സി പി എം സസ്പെന്‍ഡ് ചെയ്തത്.

സസ്പെന്ഷന് കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രനെ പാര്‍ട്ടി തിരിച്ചെടുത്തിരുന്നില്ല. ഇതിനിടെയാണ് ബി ജെ പി നേതാക്കള്‍ രാജേന്ദ്രന് വേണ്ടി നീക്കം നടത്തിയത്. അതേസമയം നിലവില്‍ പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല എന്നും എന്നാല്‍ സസ്പെന്ഷന് പിന്‍വലിച്ചില്ലെങ്കില്‍ മാറി ചിന്തിച്ചേക്കും എന്നുമാണ് രാജേന്ദ്രന്റെ നിലപാട്. എന്നാല്‍ രാജേന്ദ്രന് പാര്‍ട്ടി വിടില്ലെന്നാണ് സി പി എം ജില്ലാ സെക്രട്ടറിയും പറയുന്നത്.
അതേസമയം പത്മജ വേണുഗോപാലിന്റെ ബി ജെ പി പ്രവേശനത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് എം വി ഗോവിന്ദന് രംഗത്തെത്തി. 200-ഓളം മുന്‍ കോണ്‍ഗ്രസ് എം എല്‍ എമാരും എം പിമാരും മൂന്ന് പി സി സി പ്രസിഡന്റുമാരും ഇപ്പോള്‍ ബി ജെ പിയിലാണ് എന്നും കഴിഞ്ഞ ദിവസം പ്രതാപന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ പത്മജ വേണുഗോപാലാണ് ഇപ്പോള്‍ കാല് മാറിയിരിക്കുന്നത് എന്നും ഗോവിന്ദന് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് എപ്പോഴും ബി ജെ പിയാവുന്ന സാഹചര്യത്തിലൂടെയാണ് നാട് പോയിക്കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ രണ്ടക്കം കിട്ടുമെന്ന് മോദി പറഞ്ഞതിന്റെ അര്‍ത്ഥം ഇപ്പോഴാണ് മനസ്സിലായത്. കേരളത്തില്‍ ബി ജെ പി ഒരു സീറ്റും ലഭിക്കില്ലെന്ന് എല്ലാവര്ക്കും അറിയാം. പിന്നെ ആരുടെ സീറ്റിനെ സംബന്ധിച്ചാണ് മോദി പറഞ്ഞതെന്ന് പരിശോധിക്കണം.
ബി ജെ പിയിലേക്ക് പോകുന്ന സാഹചര്യം തള്ളാത്തയാളാണ് കെ പി സി സി പ്രസിഡന്റ് എന്നും ഗോവിന്ദന് പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ കോണ്‍ഗ്രസ് ബി ജെ പിയായി ശക്തിപ്പെടുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം നേതാക്കളെ തന്നെ ഉറപ്പിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications