Get Updates
Get notified of breaking news, exclusive insights, and must-see stories!

24 മണിക്കൂറിനുള്ളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറയണം; ശൈലജക്ക് ഷാഫിയുടെ വക്കീല്‍ നോട്ടീസ്

വടകര: വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ ആണ് ഷാഫിയുടെ വക്കീല്‍ നോട്ടീസ്. 24 മണിക്കൂറിനുള്ളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ത്ത് മാപ്പ് പറയണം എന്നാണ് വക്കീല്‍ നോട്ടീസില്‍ ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

' ചെയ്യാത്ത കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. എനിക്ക് ഉമ്മയില്ലേയെന്ന ചോദ്യം വരെ കേട്ടു. ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് നിയമനടപടി സ്വീകരിക്കുന്നത്. ആരോപണം എന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇത്തരമൊരു ആരോപണം എനിക്കെതിരെ ഉന്നയിച്ചത്,' ഷാഫി പറമ്പില്‍ വക്കീല്‍ നോട്ടീസില്‍ പറഞ്ഞു.

2024 LOKSABHA ELECTION

വീഡിയോ ആരോപണത്തില്‍ ശൈലജക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ശൈലജയുടടെ മോര്‍ഫ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ പിന്നീട് വീഡിയോ എന്നല്ല മുഖംമാറ്റിയ പോസ്റ്റര്‍ എന്ന് പിന്നീട് ശൈലജ തിരുത്തി. ഇതിന് പിന്നാലെയാണ് നിയമനടപടി സ്വീകരിക്കും എന്ന് ഷാഫി പറഞ്ഞിരുന്നു.

എന്നാല്‍, താന്‍ പറഞ്ഞത് വളരെ വ്യക്തമാണെന്നും അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുവെന്നും ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞു. അധാര്‍മികമായ സൈബര്‍ പ്രചാരണം തനിക്കെതിരെ ഉണ്ടായെന്നും തന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെട്ടെന്നും ശൈലജ പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പോവുകയാണ് എന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.

ഷാഫി പറമ്പില്‍ വേണമെങ്കില്‍ നിയമനടപടി സ്വീകരിച്ചോട്ടെയെന്നും തെളിവ് താന്‍ നല്‍കാം എന്നും ശൈലജ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാഫി പറമ്പില്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ശൈലജയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് ഷാഫി പറമ്പിലിനെതിരെ ഉയര്‍ന്നത്. എന്നാല്‍ ശൈലജ തന്നെ തിരുത്തി പറഞ്ഞതില്‍ സന്തോഷമുണ്ട് എന്ന് ഷാഫി പറഞ്ഞിരുന്നു.

അതേസമയം തനിക്കെതിരെ ഉണ്ടായ അപവാദ പ്രചരണങ്ങള്‍ ഇല്ലാതാകില്ലല്ലോ എന്നും വീഡിയോയുടെ പേരില്‍ തന്റെ ഉമ്മയുടെ പേര് വരെ വലിച്ചിഴച്ചുവെന്നും ഷാഫി ചൂണ്ടിക്കാട്ടി. തനിക്കെതിരെയുണ്ടായ അധിക്ഷേപത്തില്‍ ആരെങ്കിലും മാപ്പ് പറയുമോ എന്നും ഷാഫിയുടെ ചോദിച്ചിരുന്നു. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വീഡിയോ വിവാദം തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ഇരുകൂട്ടരുടേയും നീക്കം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+