Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍പൂരം വിവാദം: സുരേഷ് ഗോപിയുടെ ഷോക്ക് വഴിയൊരുക്കിയെന്ന് മുരളി, ഗൂഢാലോചനയെന്ന് സുരേഷ് ഗോപി

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തൃശൂര്‍പൂരം വിവാദം കത്തിച്ച് യു ഡി എഫും എന്‍ ഡി എയും. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും സി പി എമ്മിനും എതിരെ തൃശൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ രംഗത്തെത്തി. ബി ജെ പിക്ക് വേണ്ടിയാണ് തൃശൂര്‍പൂരം കലക്കിയത് എന്നും സി പി എമ്മിന്റെ അജണ്ട നടപ്പിലാക്കാന്‍ കമ്മീഷണറെ ഉപയോഗക്കുകയായിരുന്നു എന്നും മുരളീധരന്‍ ആരോപിച്ചു.

സുരേഷ് ഗോപിയാണ് പ്രശ്‌നം പരിഹരിച്ചത് എന്ന മട്ടിലാണ് ബി ജെ പി സൈബര്‍ സെല്‍ പ്രചരിപ്പിക്കുന്നത് എന്ന് മുരളീധരന്‍ പറഞ്ഞു. വോട്ട് കച്ചവടത്തിനുള്ള അന്തര്‍ധാര പുറത്തായിരിക്കുന്നു എന്നും കമ്മീഷണറെ തല്‍ക്കാലത്തേക്ക് മാത്രമാണ് മാറ്റുന്നത് എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇതേ കമ്മീഷണറെ തന്നെ വീണ്ടും ഇവിടെ കൊണ്ടുവരും എന്നും മുരളീധരന്‍ പറഞ്ഞു.

2024 LOKSABHA ELECTION

കമ്മിഷണര്‍ മറ്റ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയോ എന്നറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്മിഷണര്‍ പൂരം കലക്കാന്‍ രാവിലെ മുതല്‍ ശ്രമിച്ചുകൊണ്ടിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. 'ഇതിനു ഞാന്‍ സാക്ഷിയാണ്. പൂരത്തിന്റെ അന്ന് സുരേഷ് ഗോപിയെ എവിടെയും കണ്ടില്ല. പിന്നീട് സേവാഭാരതിയുടെ ആംബുലന്‍സില്‍ വന്ന് ഷോ കാണിക്കുകയായിരുന്നു', അദ്ദേഹം പറഞ്ഞു.

എന്തൊക്കെ ചെയ്താലും തൃശൂരില്‍ യു ഡി എഫ് തന്നെ ജയിക്കും എന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം തൃശൂര്‍പൂരത്തിന്റെ പരമ്പരാഗത രീതിക്ക് ഭംഗം വന്നുവെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ആരോപിച്ചു. അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'വെടിക്കെട്ട് തടസപ്പെട്ടപ്പോള്‍ എന്നെ വിളിച്ചു വരുത്തിയതാണ്. രണ്ട് മണിക്കാണ് വിളിച്ചത്. 2.10 ന് തന്നെ പുറപ്പെട്ടു.

എന്നാല്‍ എന്നെ ബ്ലോക്ക് ചെയ്തു. അതിനാല്‍ സേവാഭാരതിയുടെ ആംബുലന്‍സിലാണ് വന്നത്. ഏത് പാര്‍ട്ടിയുടെ ഇടപെടല്‍ ഉണ്ടായാലും അന്വേഷിച്ച് കണ്ടെത്തട്ടെ,' സുരേഷ് ഗോപി പറഞ്ഞു. തിരുവമ്പാടി ദേവസ്വത്തില്‍ നിന്നാണ് തന്നെ വിളിച്ചത്. കൂടുതല്‍ തല്ലുകൊള്ളാതിരിക്കാന്‍ നിര്‍ത്തിപ്പോവുക എന്നാണ് പൊലീസ് പറഞ്ഞത് എന്നും ഇതേ കമ്മീഷണറെ നിര്‍ത്തി മര്യാദക്ക് പൂരം നടത്തിക്കാണിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കമ്മീഷണര്‍ തനിക്ക് ലഭിച്ച നിര്‍ദ്ദശമാണ് പാലിച്ചത് എന്നും സുരേഷ് ഗോപി പറഞ്ഞു. പൂരം നടത്തിപ്പില്‍ വീഴ്ച പറ്റിയെന്ന ആരോപണവമാണ് ബി ജെ പി ഉന്നയിക്കുന്നത്. എന്നാല്‍ ബി ജെ പിയും സി പി എമ്മും തമ്മിലുള്ള ഒത്തുകളിയാണ് പൂരം വിവാദം എന്നാണ് യു ഡി എഫിന്റെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+