Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിയെ വീണ്ടും കളത്തിലിറക്കി ബിജെപി; ക്രൈസ്തവസഭകളെ ഒപ്പം കൂട്ടണം

കൊച്ചി: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്താന്‍ വിപുലമായ പദ്ധതികളുമായി ബി ജെ പി. ഇതിന് മുന്നോടിയായി ബി ജെ പി നേതാവും മുന്‍ രാജ്യസഭാ എം പിയും നടനുമായ സുരേഷ് ഗോപി യാക്കോബായ സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. യാക്കോബായ സഭ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ ആണ് സുരേഷ് ഗോപി കണ്ടത്.

ബി ജെ പി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച. യാക്കോബായ സഭാ ആസ്ഥാനമായ എറണാകുളം പുത്തന്‍കുരിശ് പാത്രിക സെന്ററില്‍ എത്തിയാണ് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ സുരേഷ് ഗോപി കണ്ടത്. യാക്കോബായ മെത്രാപൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യോക്കോസ് മാര്‍ തെയോഫിലോസ് എന്നിവരും ബാവയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

2024 LOKSABHA ELECTION

അതേസമയം തോമസ് പ്രഥമന്‍ ബാവയുമായി ദീര്‍ഘനാളായി സൗഹൃദമുണ്ട്. അത് പുതുക്കാനാണ് എത്തിയത് ന്നെുംസഭ തര്‍ക്കത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാക്കോബായ സഭ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയെ കണ്ട ശേഷം തിരുവാങ്കളം ബിഷപ് ഹൗസിലെത്തി മെത്രാപ്പോലീത്തന്‍ ട്രസ്്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിനെയും സുരേഷ് ഗോപി കണ്ടു.

ജോസഫ് മാര്‍ ഗ്രിഗോറിയോസുമായുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു. അതേസമയം അഭിമാനകരമായ നേട്ടമുണ്ടാകും എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപിയുടെ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമാനം നല്‍കേണ്ട എന്നായിരുന്നു സഭാ വക്താവിന്റെ പ്രതികരണം. ഡിസംബര്‍ ഒന്നിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ക്രൈസ്തവ സഭാ മതമേലധ്യക്ഷന്‍മാരെ നേരില്‍ കാണും എന്നാണ് റിപ്പോര്‍ട്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മുന്നേറ്റമുണ്ടാക്കാന്‍ ക്രൈസ്തവ സഭകളുടെ പിന്തുണ അനിവാര്യമാണ് എന്നാണ് ബി ജെ പിയുടെ പക്ഷം. ചില സഭാ നേതാക്കള്‍ ബി ജെ പി അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയപ്പോള്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

അതേസമയം മണിപ്പൂര്‍ കലാപം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിസംഗത പുലര്‍ത്തി എന്ന ആരോപണം സഭാ നേതൃത്വത്തിനുണ്ട്. ഒരു വിഭാഗം ക്രൈസ്തവ സഭകള്‍ ഇതില്‍ പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് നേതാക്കളുടെ നിര്‍ണായക കൂടിക്കാഴ്ചകള്‍ ബി ജെ പി ആസൂത്രണം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+