Get Updates
Get notified of breaking news, exclusive insights, and must-see stories!

ശൈലജയുടെ സ്വീകാര്യത വര്‍ധിച്ചു; കേരളത്തില്‍ ഇടത് തരംഗമെന്ന് പിണറായി

കൊയിലാണ്ടി: വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ സ്വീകാര്യത വര്‍ധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ശൈലജയുടെ ഈ സ്വീകാര്യതയോട് എതിരാളികള്‍ക്കാതെ അസഹിഷ്ണുതയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈലജയുടെ പ്രചരണാര്‍ത്ഥം കൊയിലാണ്ടി മണ്ഡലം പ്രചരണ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സംസ്ഥാനത്ത് ഇടതു തരംഗമാണ് നിലനില്‍ക്കുന്നത്. വടകരയിലെ ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് വലിയ സ്വീകാര്യത ലഭിച്ചു. എന്നാല്‍ സ്വീകാര്യത വര്‍ധിച്ചതോടെ എതിരാളികള്‍ തെറ്റായ മാര്‍ഗത്തില്‍ നേരിടാന്‍ ശ്രമിക്കുകയാണ്. ഇത്തരക്കാരെ കൂടുതല്‍ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്,' പിണറായി വിജയന്‍ പറഞ്ഞു. വടകര മണ്ഡലത്തിലെ എല്ലാ കുടുംബങ്ങളും ശൈലജയെ നെഞ്ചിലേറ്റി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

2024 LOKSABHA ELECTION

സാംസ്‌കാരിക നിലവാരം വിട്ടുള്ള പ്രചരണമാണ് ശൈലജയുടെ നേര്‍ക്ക് ഉണ്ടായത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാംസ്‌കാരിക നിലവാരം വിട്ടുള്ള ഒന്നും കേരളത്തിന്റെ പൊതുസമൂഹം അംഗീകരിക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. വന്‍ ഭൂരിപക്ഷത്തോടെയായിരിക്കും ശൈലജയുടെ വിജയം എന്നും കേരളം ബിജെപിയെ സ്വീകരിക്കില്ല എന്നും പിണറായി വിജയന്‍ പറഞ്ഞു.

വെറുപ്പിന്റെ പ്രത്യയശാസ്ത്രം കേരളം അംഗീകരിക്കില്ല. രണ്ടാം ഊഴം കിട്ടിയപ്പോള്‍ ആര്‍ എസ് എസ് അജണ്ട കൂടുതല്‍ ശക്തമായി നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇത് ജനങ്ങള്‍ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിമര്‍ശനം മുഖ്യമന്ത്രി ഇന്നും ആവര്‍ത്തിച്ചു. പൗരത്വ നിയമത്തെ കുറിച്ച് രാഹുല്‍ ഗാന്ധി എന്താണ് മിണ്ടാത്തത് എന്ന് അദ്ദേഹം ചോദിച്ചു.

'ഭാരത് ജോഡോ യാത്ര നടത്തിയപ്പോള്‍ പൗരത്വ നിയമത്തെ പറ്റി രാഹുല്‍ സംസാരിച്ചില്ല. വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വന്നപ്പോഴെങ്കിലും അതിനെ പറ്റി പറയുമെന്ന് കരുതി. എന്നാല്‍ കോണ്‍ഗ്രസ് പ്രകടന പ്രതികയില്‍ പോലും അങ്ങനെയൊരു കാര്യമില്ല. ഇതിന് രാഹുല്‍ ഗാന്ധി മറുപടി പറയണം,' എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ശൈലജ രംഗത്തെത്തി.

വടകരയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുകയാണ് എന്ന് ശൈലജ പറഞ്ഞു. മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പോസ്റ്റര്‍ പ്രചരിപ്പിക്കുന്നു എന്നാണ് പറഞ്ഞത് എന്നും ശൈലജ വ്യക്തമാക്കി. 'ഒരു പോസ്റ്ററില്‍ അതിന്റെ തലവെട്ടി എന്റെ മുഖം കൊടുത്ത് അതിനെ വികൃതമാക്കിയെന്നാണ് ഞാന്‍ പറഞ്ഞത്,' ശൈലജ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+