ലീഗിന്റെ പൊന്നാപുരം കോട്ടയില്‍ വിള്ളലോ? പൊന്നാനിയില്‍ എല്‍ഡിഎഫ്? മനോരമ സര്‍വേഫലം
മലപ്പുറം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ യു ഡി എഫിന് കനത്ത തിരിച്ചടി നേരിട്ടേക്കും എന്ന് മനോരമ ന്യൂസ് - വി എം ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേ. മണ്ഡലത്തില്‍ യു ഡി എഫിന്റെ വോട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിലേക്കാള്‍ 7.06 ശതമാനം കുറയും എന്നാണ് സര്‍വേയില്‍ പറയുന്നത്. എല്‍ ഡി എഫിന് 5.11 ശതമാനത്തിന്റെ വോട്ട് വര്‍ധനയുണ്ടാകും.
എങ്കിലും യു ഡി എഫിന് സീറ്റ് നിലനിര്‍ത്താനാകും എന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. യു ഡി എഫിന് 44.24 ശതമാനവും എല്‍ ഡി എഫിന് 37.4 ശതമാനവും വോട്ട് ലഭിക്കും എന്നാണ് മനോരമ ന്യൂസ് - വി എം ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേ പ്രവചിക്കുന്നത്. ഇരുമുന്നണികള്‍ക്കുമിടയിലെ വോട്ട് വ്യത്യാസം 6.84 ശതമാനമായിരിക്കും. അതേസമയം എന്‍ ഡി എ വോട്ട് 0.65 ശതമാനം വര്‍ധിച്ച് 11.52 ല്‍ എത്തും എന്ന് സര്‍വേ പ്രവചിക്കുന്നു.

മറ്റുള്ളവര്‍ പൊന്നായില്‍ 6.84 ശതമാനം വോട്ട് പിടിക്കും. പാലക്കാട് ജില്ലയിലെ തൃത്താല നിയമസഭാ മണ്ഡലത്തിലെ മുക്കാല്‍ ശതമാനത്തോളമുള്ള വോട്ടുകള്‍ മറ്റുള്ളവരുടെ ശതമാനം വര്‍ധിക്കാന്‍ കാരണമായി എന്നാണ് നിഗമനം. മുന്‍ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ് സ്വാധീനമാണ് ഇതിന് കാരണം. മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവായ ഇ ടി മുഹമ്മദ് ബഷീര്‍ മൂന്ന് തവണയാണ് ജയിക്കുന്ന മണ്ഡലമാണ് പൊന്നാനി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1,93,273 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി വി അന്‍വറെ കീഴടക്കിയത്. എം എല്‍ എ ആയും മന്ത്രിയായും മികവ് തെളിയിച്ച ശേഷം 2009 ലാണ് ഇ ടി മുഹമ്മദ് ബഷീര്‍ ആദ്യമായി ലോക്‌സഭയില്‍ എത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 50.28 ശതമാനം പേരും എം പിയെന്ന നിലയില്‍ ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രകടനത്തില്‍ തൃപ്തരാണ് എന്ന് അഭിപ്രായപ്പെട്ടു.
45.95 ശതമാനം പേര്‍ മികച്ച പ്രകടനമെന്നും 4.33 ശതമാനം പേര്‍ ഏറ്റവും മികച്ചതെന്നും അഭിപ്രായപ്പെട്ടു. 27 ശതമാനം പേര്‍ ശരാശരി മാര്‍ക്കാണ് ഇ ടി മുഹമ്മദ് ബഷീറിന് നല്‍കിയത്. അതേസമയം 22.46 ശതമാനം പേര്‍ ഇ ടിയുടെ പ്രകടനത്തില്‍ തൃപ്തരല്ല. തീരെ മോശം എം പിയാണ് ഇ ടി മുഹമ്മദ് ബഷീര്‍ എന്ന് അഭിപ്രായപ്പെട്ടത് വെറും 0.23 ശതമാനം മാത്രമാണ്.












Click it and Unblock the Notifications