കോട്ടയത്ത് പിജെ ജോസഫിനെ തന്നെ ഇറക്കാൻ യുഡിഎഫ്..എൽഡിഎഫിന് വേണ്ടി ജോസ് കെ മാണി ഇറങ്ങുമോ?
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ആര് മത്സരിക്കുമെന്നത് സംബന്ധിച്ചുള്ള ചർച്ചകൾ യുഡിഎഫിൽ സജീവം. ഇത്തവണ കേരള കോൺഗ്രസ് എമ്മിൽ നിന്നും സീറ്റ് തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. കോട്ടയം പിടിക്കണമെങ്കിൽ പിജെ ജോസഫ് തന്നെ ഇറങ്ങണമെന്നാണ് യുഡിഎഫിലെ വികാരം.
പിജെ ജോസഫ് മത്സരത്തിന് ഇറങ്ങിയാൽ സമുദായിക വോട്ടുകൾ പെട്ടിയിലാകുമെന്നാണ് യു ഡി എഫ് കണക്ക് കൂട്ടൽ. പാർട്ടി ചെയർമാൻ തന്നെ ഇറങ്ങിയാൽ മുന്നണിയിൽ മറ്റ് തർക്കങ്ങൾ ഉണ്ടായേക്കില്ലെന്നും വിലയിരുത്തപ്പെടുന്നു. ജോസഫ് അല്ലെങ്കിൽ മോൻസ് ജോഫിന്റെ പേരും പരിഗണിക്കുന്നുണ്ട്.എന്നാൽ കടുത്തുരുത്തി എംഎൽഎയായ അദ്ദേഹത്തിന് ലോക്സഭയിലേക്ക് മത്സരിക്കാൻ താത്പര്യമില്ല. ജോസഫും മോൻസും ഇല്ലെങ്കിൽ ഫ്രാൻസിസ് ജോർജിന്റേയും പിസി തോമസിന്റേയും സാധ്യത അടയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി തോമസ് ചാഴിക്കാടനായിരുന്നു മത്സരിച്ചത്. അന്ന് ഒരു ലക്ഷത്തിലേറെ വോട്ടിനായിരുന്നു ചാഴിക്കാടൻ മണ്ഡലത്തില്‍ വിജയിച്ചത്. ചാഴിക്കാടന് 421046 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥി വി എന്‍ വാസവന് 314787 വോട്ടുകളായിരുന്നു നേടാനായത്.
എൽ ഡി എഫിൽ കോട്ടയം സീറ്റ് കേരള കോൺഗ്രസ് എമ്മിന് തന്നെ നൽകാൻ സി പി എമ്മിൽ ധാരണയായിട്ടുണ്ട്. എന്നാൽ യു ഡി എഫ് പി ജെ ജോസഫിനെ ഇറക്കിയാൽ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമോയെന്നാണ് ഉറ്റുനോക്കപ്പെട്ടുന്നത്. ജോസ് മത്സരിക്കണമെന്ന താത്പര്യം സി പി എമ്മിനുള്ളിൽ ഉണ്ട്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങളുടെ തട്ടകമായ പാലായിൽ കനത്ത തിരിച്ചടി നേരിട്ടതിന്റെ ക്ഷീണം ജോസ് കെ മാണിക്കുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിച്ച് വിജയിച്ചാൽ അത് ജോസിനെ സംബന്ധിച്ച് വൻ തിരിച്ചുവരവാകും. എന്നാൽ ജോസ് കെ മാണി സംസ്ഥാനത്ത് തന്നെ തുടരണമെന്നതാണ് പാർട്ടിയിലെ തീരുമാനമെങ്കിൽ നിലവിലെ എംപിയായ തോമസ് ചാഴിക്കാടൻ തന്നെയായിരിക്കും എൽ ഡി എഫിന് വേണ്ടി മത്സരരംഗത്ത് ഇറങ്ങുക.
അതിനിടെ ലോക്സഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിൽ രണ്ട് സീറ്റുകൾ കൂടി ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് കേരള കോൺഗ്രസ് എം. പത്തനംതിട്ടയും ചാലക്കുടിയുമാണ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്. ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലെ 3 നിയമസഭാ മണ്ഡലങ്ങളിലും പാർട്ടിക്ക് എംഎൽഎമാർ ഉണ്ട് എന്നതാണ് പത്തനംതിട്ട ആവശ്യപ്പെടാനുള്ള കാരണം. ചാലക്കുടിയിലെ ക്രൈസ്തവ വോട്ടുകൾ തുണയ്ക്കുമെന്നും നേതൃത്വം കരുതുന്നു. എന്നാൽ അധിക സീറ്റ് എൽഡിഎഫ് നൽകുമോയെന്നത് കാത്തിരുന്ന് കാണേണ്ടി വരും.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications