Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ്റിങ്ങൽ ഇക്കുറി ബിജെപി പിടിക്കുമോ? കാത്തിരിക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം, മനോരമ സർവ്വേ ഫലം

തിരുവനന്തപുരം: ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് 6 സീറ്റുകളില്‍ വിജയമാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. ആറ്റിങ്ങല്‍ അതിലൊരു മണ്ഡലമാണ്. ആറ്റിങ്ങലില്‍ വി മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. മണ്ഡലത്തില്‍ ഇത്തവണ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കുമോ? ഇല്ലെന്നാണ് മനോരമ ന്യൂസ്- വിഎംആര്‍ മൂഡ് ഓഫ് ദ സ്റ്റേറ്റ് സര്‍വ്വേ പ്രവചിക്കുന്നത്.

ആറ്റിങ്ങലില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫിന് 38.04 ശതമാനം വോട്ട് ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 37.87 ശതമാനം വോട്ടായിരുന്നു യുഡിഎഫിന് ലഭിച്ചിരുന്നത്. ഇക്കുറി എല്‍ഡിഎഫിന് 35.05 ശതമാനം വോട്ട് ലഭിച്ചേക്കും. 2019ല്‍ ഇത് 34.06 ശതമാനം ആയിരുന്നു.

bjp congress

ബിജെപി മൂന്നാം സ്ഥാനത്ത് തന്നെ ഇക്കുറിയും ഒതുങ്ങും എന്നാണ് മനോരമ സര്‍വ്വേയുടെ പ്രവചനം. 25.14 ശതമാനം വോട്ട് ആറ്റിങ്ങലില്‍ ബിജെപിക്ക് നേടാനാവും. 2019ല്‍ ലഭിച്ചതിനേക്കാള്‍ 0.99 ശതമാനം വര്‍ധനവാണ് ബിജെപിക്ക് വോട്ട് വിഹിതത്തില്‍ ഉണ്ടാവുക. മണ്ഡലം പിടിക്കുകയോ രണ്ടാം സ്ഥാനത്ത് എങ്കിലും എത്തുകയോ ചെയ്യുന്നത് ബിജെപിക്ക് വിദൂര സ്വപ്‌നമായി തന്നെ തുടര്‍ന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+