കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് ഏറ്റവും നല്ല അവസരം; തിരഞ്ഞെടുപ്പിൽ റഫറി തന്നെ ഗോളടിക്കുന്നുവെന്ന് പിഎസ് ശ്രീധരൻ പിള്ള

Google Oneindia Malayalam News

കോഴിക്കോട്: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ രണ്ട് മുന്നണികൾ മാത്രമല്ല റഫറി തന്നെ ഗോളടിക്കുന്ന സാഹചര്യമുണ്ടായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. തിരുത്തിയാട് ആശ്വാസകേന്ദ്രത്തിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ടിക്കാറാം മീണയുടെ പേര് പറയാതെ ആയിരുന്നു വിമർശനം.

ആരാണ് റഫറി എന്ന് ഞാൻ പറയുന്നില്ല. തിരഞ്ഞെടുപ്പിൽ റഫറി ആരാണെന്ന് എല്ലാവർക്കും അറിയാമല്ലോയെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അതിനൊക്കെ അതിജീവിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

bjp

കേരളം ഇടത്തോട്ടോ വലത്തോട്ടോ.. ഇന്നറിയാം കാര്യങ്ങൾ... 20 മണ്ഡലങ്ങളുടെയും അവസാനവട്ട വിശകലനം വായിക്കൂ!!കേരളം ഇടത്തോട്ടോ വലത്തോട്ടോ.. ഇന്നറിയാം കാര്യങ്ങൾ... 20 മണ്ഡലങ്ങളുടെയും അവസാനവട്ട വിശകലനം വായിക്കൂ!!

ചരിത്രത്തിലെ ഏറ്റവും വലിയ അവസരമായാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. സംസ്ഥാനത്ത് ഇക്കുറി ബിജെപി വൻ മുന്നേറ്റമുണ്ടാക്കും. ഒട്ടേറെ ഇത്രയും കാലം ശക്തരായ രണ്ട് മുന്നണികൾ നിശ്ചയിക്കുന്ന അജണ്ടകൾക്ക് മറുപടി പറയുകയോ പ്രതിരോധിക്കുകയോ ആയിരുന്നു ഞങ്ങളുടെ പാർട്ടി. എന്നാൽ ഇന്ന് ഞങ്ങളുടെ അജണ്ടയ്ക്ക് അവർ മറുപടി പറയേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി. വോട്ടിംഗ് യന്ത്രത്തിലെ തകരാർ മൂലം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വോട്ടിംഗ് തടസ്സപ്പെട്ടു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok Sabha election 3rd phase, PS Sreedharan Pilla reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X