Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എല്‍ഡിഎഫും നിലംതൊടില്ല- കുഞ്ഞാലിക്കുട്ടി

ചെര്‍ക്കള: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും എല്‍.ഡി.എഫും നിലം തൊടാതെ ദയനീയമായി പരാജയപ്പെടുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരും കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാരും ജനദ്രോഹ ഭരണമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇരു സര്‍ക്കാരുകള്‍ക്കുമെതിരെ ജനരോഷം ശക്തമാണെന്നും ഇത് പാര്‍ലമെന്റ് തിരഞ്ഞടുപ്പില്‍ പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്‌ലിം യൂത്ത്‌ലീഗ് ചെങ്കള പഞ്ചായത്ത് സമ്മേളനം ചെര്‍ക്കളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് സി.ടി റിയാസ് സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി ഹാരിസ് തായല്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല, വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ സി.കെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്പി

kunhalikutty-

.ബി അബ്ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, സിദ്ദീഖലി രാങ്ങാട്ടൂര്‍, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, സെക്രട്ടറി മൂസാ ബി. ചെര്‍ക്കള, മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അബ്ബാസ് ബീഗം, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറര്‍ സി. സലീം ചെര്‍ക്കള നന്ദി പറഞ്ഞു.

പൊതു പ്രവര്‍ത്തന രംഗത്ത് അരനൂറ്റാണ്ട് പിന്നീടുന്ന ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹമ്മദലി എന്നിവരെ ആദരിച്ചു. ജി.സി.സി. ചെങ്കള പഞ്ചായത്ത് കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുല്‍ റഹ്മക്കുള്ള ആദ്യ ഗഡു കൈമാറി.

മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന് ഗ്രീന്‍ ഗാര്‍ഡ് അടക്കം ആയിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ റാലിയോടും പൊതു സമ്മേളനത്തോടെയുമാണ് സമാപനം കുറിച്ചത്. നാലാം മൈല്‍ ജംഗ്ഷനില്‍ നിന്ന് തുടക്കം കുറിച്ച ഗ്രീന്‍ ഗാര്‍ഡ് പരേഡും റാലിയും ശ്രദ്ധേയമായി.

പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കളായ ഹാരിസ് തായല്‍, സി.ടി. റിയാസ്, സി. സലീം ചെര്‍ക്കള, നാസര്‍ ചായിന്റടി, സിദ്ദീഖ് സന്തോഷ് നഗര്‍, മാലിക് ചെങ്കള, ഷറഫുദ്ദീന്‍ ബേവിഞ്ച, സലാം ചെര്‍ക്കള, ഹുസൈന്‍ എടനീര്‍, മുത്തലിബ് ബേര്‍ക്ക, സി.വി. ലത്തീഫ്, അലി ചേരൂര്‍, ഹര്‍ഷദ് എതിര്‍ത്തോട് നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+