ഇന്നസെന്റ് വെള്ളാപ്പള്ളിയുടെ വീട്ടില്‍
ചേര്‍ത്തല: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടി നേതാക്കളും സൗഹൃസന്ദര്‍ശനങ്ങള്‍ നടത്തുന്നത് സാധാരണയാണ്. എന്‍ എസ് എസ് ആസ്ഥാനത്തും എസ് എന്‍ ഡി പി ആസ്ഥാനത്തേക്കും എന്തിന് അരമനയിലെത്തി ബിഷപ്പിനെ വരെ രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശിക്കാറുണ്ട്. ഈ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ സന്ദര്‍ശനമാണ് സിനിമ നടന്‍ ഇന്നസെന്റ് നടത്തിയിരിക്കുന്നത്.
എസ് എന്‍ ഡി പി സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലേക്കാണ് ഇന്നസെന്റ് സന്ദര്‍ശനം നടത്തിയത്. സി പി എം ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥിയാണ് ഇന്നസെന്റ്. എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് താന്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചത് എന്ന് ഇന്നസെന്റ് സമ്മതിക്കില്ല. വെറുമൊരു സൗഹൃദ സന്ദര്‍ശനമായിരുന്നു തന്റേത് എന്നാണ് ഇന്നസെന്റ് വിശദീകരിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്നസെന്റ് സി പി എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട് എന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. താന്‍ മത്സരിക്കുന്നതിനെതിരെ സി പി എമ്മില്‍ ആരെങ്കിലും എതിര്‍ത്തതായി അറിയില്ല. ചാലക്കുടി മണ്ഡലത്തില്‍ നിന്നാണ് ഇന്നസെന്റ് ജനവിധി തേടുന്നത്.
ചാലക്കുടി മണ്ഡലത്തില്‍ നിന്നും താന്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്യും എന്ന് തന്നെയാണ് ഇന്നസെന്റ് പറയുന്നത്. പ്രചാരണ പരിപാടികള്‍ക്കായി സിനിമാ താരങ്ങളെ ഇറക്കില്ല. ദൈവവിശ്വാസം അളന്നുനോക്കി എല്‍ ഡി എഫ് തന്നെ പുറത്താക്കില്ല എന്നും പാര്‍ട്ടിക്ക് വിശ്വാസമുള്ളത് കൊണ്ടാണ് തന്നെ മത്സരിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications