Get Updates
Get notified of breaking news, exclusive insights, and must-see stories!

തുനിഞ്ഞിറങ്ങി സിപിഎം.. പാട്ടും പാടി രമ്യക്ക് ജയിക്കാനാകില്ല; ആലത്തൂരിന്റെ കരുത്താകുമോ 'രാധേട്ടന്‍'?

വെറും മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ മാത്രം കണ്ട ചരിത്രമുള്ള മണ്ഡലമാണ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം. പാലക്കാട് ജില്ലയിലെ നാലും തൃശൂര്‍ ജില്ലയിലെ മൂന്നും നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം. തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നിവയാണ് ആലത്തൂരിലെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍.

2002-ല്‍ രൂപീകരിച്ച ഇന്ത്യന്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയം നടപ്പിലാക്കിയതിനെ തുടര്‍ന്ന് 2008-ല്‍ പഴയ ഒറ്റപ്പാലം മണ്ഡലത്തിന് പകരമായാണ് ആലത്തൂര്‍ രൂപീകരിച്ചത്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ആലത്തൂര്‍ ആദ്യമായി 'പാര്‍ലമെന്റില്‍' എത്തുന്നത്. അന്ന് സി പി എമ്മിന്റെ പി കെ ബിജുവിലൂടെയാണ് എല്‍ ഡി എഫ് മണ്ഡലം സ്വന്തമാക്കിയത്.

Alathur

പി കെ ബിജു 387352 വോട്ട് നേടിയപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിന്റെ എന്‍ കെ സുധീറിന് 366392 വോട്ടാണ് ലഭിച്ചത്. 20960 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജു എന്ന് ജയിച്ചത്. ബി ജെ പിയുടെ എം ബിന്ദുവിന് 53890 വോട്ടെ നേടാനായുള്ളൂ. 2014 ല്‍ പി കെ ബിജുവിലൂടെ എല്‍ ഡി എഫ് ഒരിക്കല്‍ കൂടി മണ്ഡലം പിടിച്ചതോടെ ഇടത് കോട്ട എന്ന വിശേഷണവും ആലത്തൂരിന് സ്വന്തമായി.

ഭൂരിപക്ഷം 37312 ആയി ഉയര്‍ത്തിയ ബി കെ ബിജു 411808 വോട്ടാണ് നേടിയത്. എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ ഷീബക്ക് 374496 വോട്ടും ബി ജെ പിയുടെ ഷാജുമോന്‍ വട്ടേക്കാടിന് 87803 വോട്ടും ലഭിച്ചു. നോട്ട 21417 വോട്ട് മണ്ഡലത്തില്‍ നേടുന്നതിനും 2014 ലെ തിരഞ്ഞെടുപ്പ് സാക്ഷിയായി. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ ആലത്തൂരും ഇടതിനെ കൈവിട്ടു.

രമ്യാ ഹരിദാസ് എന്ന ഊര്‍ജ്വസ്വലയായ സ്ഥാനാര്‍ത്ഥിയിലൂടെയാണ് യു ഡി എഫ് ആലത്തൂര്‍ പിടിച്ചെടുത്തത്. പി കെ ബിജു തന്നെയായിരുന്നു ആലത്തൂരില്‍ ഇത്തവണയും എല്‍ ഡി എഫിനായി മത്സരിക്കാനിറങ്ങിയത്. എന്നാല്‍ രാഹുല്‍ ഗാന്ധി തരംഗത്തില്‍ ആലത്തൂര്‍ പി കെ ബിജുവിനെ കൈവിട്ടു. 158968 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആലത്തൂരില്‍ രമ്യ ഹരിദാസ് ജയിച്ചത്.

രമ്യ 533815 വോട്ട് നേടിയപ്പോള്‍ പി കെ ബിജുവിന് 374847 വോട്ട് മാത്രമെ ലഭിച്ചുള്ളൂ. ബി ജെ പി ആലത്തൂര്‍ കഴിഞ്ഞ തവണ ബി ഡി ജെ എസിന് വിട്ടുകൊടുക്കുകയായിരുന്നു. ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥി ടി വി ബാബു 89837 വോട്ടാണ് നേടിയത്. ഇത്തവണ എന്ത് വില കൊടുത്തും മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഒറ്റലക്ഷ്യത്തോടെയാണ് സി പി എമ്മും എല്‍ ഡി എഫും ഇറങ്ങുന്നത്.

അതിനായി കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെയാണ് സി പി എം നിര്‍ത്തിയിരിക്കുന്നത്. മന്ത്രിയും ജനകീയനുമായ കെ രാധാകൃഷ്ണനാണ് ആലത്തൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാകുന്നത്. യു ഡി എഫ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും രമ്യ ഹരിദാസിന് തന്നെയാണ് കൂടുതലും സാധ്യത. എന്‍ ഡി എയില്‍ ബി ജെ പി ഈ സീറ്റ് ബി ഡി ജെ എസില്‍ നിന്ന് തിരികെ വാങ്ങിയിട്ടുണ്ട്.

2019 ല്‍ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും മുന്നിലെത്തിയാണ് രമ്യ ഹരിദാസ് ചരിത്ര ജയം കുറിച്ചത്. എന്നാല്‍ അതിന് രണ്ട് വര്‍ഷത്തിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങിലെല്ലാം വിജയിച്ച് കൊണ്ടാണ് എല്‍ ഡി എഫ് ഇതിന് മറുപടി നല്‍കിയത്. ഇത് തന്നെയാണ് സി പി എമ്മിനും രാധാകൃഷ്ണനും പ്രതീക്ഷ നല്‍കുന്നതും. ആലത്തൂര്‍ ഉള്‍പ്പെടുന്ന ചേലക്കരയിലെ എം എല്‍ എയാണ് രാധാകൃഷ്ണന്‍.

രമ്യ ഹരിദാസാകട്ടെ കോഴിക്കോട്ടുകാരിയും. എന്നാല്‍ അന്യനാട്ടുകാരി എന്ന വിവേചനം ആലത്തൂരുകാര്‍ കാണിക്കില്ല എന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യക്തമായതാണ്. രമ്യ ഹരിദാസാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയെങ്കില്‍ മറ്റൊരു അപൂര്‍വതക്കും ഈ തിരഞ്ഞെടുപ്പ് സാക്ഷിയാകും. രാധാകൃഷ്ണനും രമ്യ ഹരിദാസും തദ്ദേശ തിരഞ്ഞെടുപ്പ് മുതലാണ് മത്സരിച്ചു തുടങ്ങിയത്. ഇരുവരും ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല എന്നത് മറ്റൊരു യാദൃശ്ചികതയും!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+