Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭാ തിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് മുന്നേറ്റം പ്രവചിച്ച് മുഖ്യമന്ത്രി; 'ബിജെപി രണ്ടാമത് പോലും എത്തില്ല'

കണ്ണൂര്‍: ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ ഡി എഫ് വലിയ മുന്നേറ്റം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന്റെ സംരക്ഷണത്തിന് ഇതാണ് അവസരമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നും എല്ലായിടത്തും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തില്‍ ബിജെപിക്ക് സ്വീകാര്യതയില്ല. ഇവിടെ വലിയ പ്രചാരണം നടക്കുന്നുണ്ടെങ്കില്‍ പോലും രണ്ടാം സ്ഥാനം പോലും ലഭിക്കില്ല. ബി ജെ പിക്ക് ഒരു സീറ്റ് പോയിട്ട് രണ്ടാമത് പോലും എത്താനാകില്ല,' പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിനെതിരെയുള്ള നിലപാട് സ്വീകരിച്ചവരാണ് ബിജെപിയും യുഡിഎഫും എന്നും കേരളത്തെ തകര്‍ക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത് എന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

2024 LOKSABHA ELECTION

കേരളത്തില്‍ നിന്ന് വിജയിച്ച യുഡിഎഫ് എംപിമാര്‍ കേരള വിരുദ്ധ സമീപനമാണ് സ്വീകരിച്ചത്. ഇത് ജനങ്ങള്‍ക്ക് വലിയ മനോവേദനയുണ്ടാക്കി. അതിനെതിരായ ശക്തമായ ജനവികാരമായി ഈ തിരഞ്ഞെടുപ്പ് പ്രതിഫലിക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിണറായിയിലെ അമല യു പി സ്‌കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് പിണറായി വിജയനും കുടുബംത്തിനും വോട്ടുള്ളത്.

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായാണ് മുഖ്യമന്ത്രി പോളിംഗ് ബൂത്തിലേക്ക് എത്തിയത്. ഭാര്യ കമല, മകള്‍ വീണ വിജയന്‍ എന്നിവരും പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വീടിന് അടുത്ത് തന്നെയാണ് പോളിംഗ് ബൂത്ത്. മുന്നില്‍ ഇരുപതോളം പേര്‍ നില്‍ക്കുമ്പോള്‍ ക്യൂവില്‍ നിന്നായിരുന്നു മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.

രാവിലെ ഏഴ് മണിക്ക് തന്നെ സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. അതേസമയം ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനുകളും ഇവിഎമ്മും പണിമുടക്കിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് തടസപ്പെട്ടു. 20 ലോക്‌സഭ മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് കേരളത്തില്‍ ജനവിധി തേടുന്നത്. 2,77,49,159 വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്ത് സമ്മതിദാനാവകാശം വിനിയോഗക്കുന്നത്. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.

2019 ല്‍ 20 ല്‍ 19 സീറ്റും യുഡിഎഫിനായിരുന്നു. 77.67 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ പോളിംഗ് 80 ശതമാനത്തിന് മുകളിലാകുമെന്നാണ് കണക്കുകൂട്ടല്‍. കേരളത്തില്‍ ഇത്തവണ ഒരു സീറ്റിലെങ്കിലും ജയിച്ചേക്കും എന്നാണ് ബിജെപിയുടെ അവകാശവാദം. തൃശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ ബി ജെ പി വലിയ പ്രതീക്ഷയാണ് വെക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+