'ഞങ്ങള്‍ കോരിവെച്ച വെള്ളം കോണ്‍ഗ്രസ് എടുത്തോണ്ട് പോയി': പ്രതികരിച്ച് ഗോപാലകൃഷ്ണന്‍
Recommended Video
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനം വോട്ടായുമാറുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് ഉണ്ടായത്. ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചിരുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയില്‍ പോലും ബിജെപി ഏറെ പിന്നിലാണ്. അതേസമയം ഇത്തവണ ശബരിമല തുണച്ചത് യുഡിഎഫിനെ ആകുമെന്ന് വേണം കണക്ക് കൂട്ടാന്‍. ബിജെപിയുടെ പരാജയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍.

ഞങ്ങള്‍ കോരിവെച്ച വെള്ളം കോണ്‍ഗ്രസ് എടുത്തോണ്ട് പോയി എന്നാണ് ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. ശബരിമലയെ സുവര്‍ണാവസരമായി കണ്ടെങ്കിലും അത് വേണ്ട വിധത്തില്‍ വോട്ടാക്കി മാറ്റാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്ന് ഗോപാലകൃഷ്ണന്‍ സമ്മതിക്കുന്നു. ശബരിമല വിഷയം ഗുണം ചെയ്തത് കോണ്ഡഗ്രസിനാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് തരംഗം ഇതാണ് വിരല്‍ ചൂണ്ടുന്നതെന്നും ബിജെപി വിലയിരുത്തുന്നു.
എക്സിറ്റ് പോള്‍ ഫലങ്ങളില്‍ അടക്കം ഇത്തവണ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ചിരുന്നു. തിരുവനന്തപുരത്തായിരുന്നു ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടത്. അതേസമയം തൃശ്ശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ ബിജെപി പ്രതീക്ഷ വെച്ച് പുലര്‍ത്തിയിരുന്നു. എന്നാല്‍ ഈ മൂന്ന് മണ്ഡലങ്ങളിലും ബിജെപി ഏറെ പുറലകിലെത്തി. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയില്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നാ സ്ഥാനമാണ് നേടിയത്.












Click it and Unblock the Notifications