Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടെണ്ണല്‍ ദിനം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ, വടകരയില്‍ അതീവ സുരക്ഷ

കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊല്ലം, കോഴിക്കോട്, വയനാട് മണ്ഡലങ്ങളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രമായ തങ്കശേരി സൈയിന്റ് അലോഷ്യസ് സ്കൂൾ ഉൾപ്പെടുന്ന പ്രദേശത്താണ് പകൽ 5 മുതൽ വൈകിട്ട് 5 വരെ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സൈയിന്റ് അലോഷ്യസ് സ്കൂളും ലക്ഷ്മിനട മുതൽ ആൽത്തറമൂട് വരേയാണ് നിരോധനാജ്ഞ. പരിസരത്ത് പൊതുയോഗമോ 5 പേരിൽ കൂടുതൽ കൂട്ടം കൂടാനോ പാടില്ല. അവശ്യ സർവീസുകളായ അടിയന്തര വൈദ്യ സഹായം ,നിയമ പാലനം ,അഗ്നി സുരക്ഷ ,സർക്കാർ പ്രവർത്തികൾ എന്നിവയ്ക്ക് അനുമതി ഉണ്ടെന്നും കളക്ടർ അറിയിച്ചു.

kozhikode-counting

കോഴിക്കോട് ജില്ലയുടെ വിവിധ മേഖലകളില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പരിധിയിലുമാണ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ 11, 15 വാര്‍ഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 100 മീറ്റര്‍ ചുറ്റളവിലും നിരോധനാജ്ഞയുണ്ട്. നാളെ രാവിലെ 10 മണിവരെ നിരോധനാജ്ഞ തുടരും.

വാശിയേറിയ പോരാട്ടം നടന്ന വടകരയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്രമസമാധന ചുമതലയുളള എഡിജിപി ഇന്നലെ മുതല്‍ വടകരയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയും എഡിജിപിയും പ്രത്യേക യോഗം വിളിച്ച് വടക്കന്‍ കേരളത്തിലെ സ്ഥിതി വിലയിരുത്തി. നാദാപുരത്ത് കണ്ണൂര്‍ റേഞ്ച് ഡിഐജി സന്ദര്‍ശനം നടത്തി.

ക്രമസമാധാന നില വിലയിരുത്താനും സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കുമാണ് ഡിഐജി എത്തിയത്. വടകരയില്‍ 600 അംഗ സായുധസേനയെ വിന്യസിക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണല്‍ കഴിഞ്ഞാലും സേനയെ പിന്‍വലിക്കരുതെന്ന് നിര്‍ദേശമുണ്ട്. വടകര ലോക്സഭ മണ്ഡലത്തിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ നേരത്തെ അറിയിച്ചിരുന്നു.

വയനാട് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രമായ മുട്ടില്‍ ഡബ്ല്യുഎംഎ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രമായ വിദ്യാലയങ്ങള്‍ക്കും ഇന്ന് അവധിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+