കണ്ണന്താനവും തുഷാറും അടക്കം 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ഗതി!!!കെട്ടിവച്ച കാശ് പോയി!!!
തിരുവനന്തപുരം: കേരളത്തില്‍ ഇടതും വലതും അല്ലാതെ ജനങ്ങള്‍ക്ക് മുന്നിലുള്ള സാധ്യതയാണ് തങ്ങള്‍ എന്നാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ അവകാശപ്പെടുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അവര്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു. പക്ഷേ, ലോക്സഭയില്‍ അവര്‍ക്ക് ആ ചരിത്രം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.
രാജ്യം ഭരിക്കുന്ന മുന്നണിയെന്നൊക്കെ പറയാമെങ്കിലും കേരളത്തില്‍ എന്‍ഡിഎ വലിയ നാണക്കേടിലാണ് പെട്ടിരിക്കുന്നത്. 20 സ്ഥാനാര്‍ത്ഥികളില്‍ 13 പേര്‍ക്കും കെട്ടിവച്ച കാശ് തന്നെ പോയിരിക്കുകയാണ്.
ഇവരില്‍ എല്ലാം അപ്രധാനികളാണെന്ന് കരുതരുത്. മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന അല്‍ഫോൻസ് കണ്ണന്താനം ആണ് ഇതില്‍ പ്രധാനി. എറണാകുളത്ത് മത്സരിച്ച കണ്ണന്താനം യുഡിഎഫിനും എല്‍ഡിഎഫിനും പിറകില്‍ മൂന്നാമതായി. 1.37 ലക്ഷം വോട്ടുകളാണ് കണ്ണന്താനം പിടിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാളും മെച്ചപ്പെട്ട പ്രകടനം ആണ് ഇദ്ദേഹം കാഴ്ചവച്ചത് എങ്കിലും കെട്ടിവച്ച കാശ് പോയിരിക്കുകയാണ്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ മത്സരിച്ച ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണ് മറ്റൊരു പ്രമുഖന്. വെറും 78816 വോട്ടുകളാണ് തുഷാറിന് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ എന്‍ഡിഎ ഇവിടെ പിറകോട്ട് പോവുകയും ചെയ്തു.
ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സികെ പത്മനാഭനും ഇത്തവണ കെട്ടിവച്ച് കാശ് പോയിട്ടുണ്ട്. ഏറ്റവും കുറവ് വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ത്ഥിയും ഇദ്ദേഹം തന്നെ. 68,509 വോട്ടുകളാണ് സികെപി നേടിയത്.
ആകെ പോള്‍ ചെയ്ത സാധുവോട്ടിന്റെ ആറില്‍ ഒന്ന് നേടിയാല്‍ ആണ് കെട്ടിവച്ച കാശ് തിരികെ നല്‍കുക. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, കെ സുരേന്ദ്രന്, ശോഭ സുരേന്ദ്രന്, സുരേഷ് ഗോപി, പിസി തോമസ്, സി കൃഷ്ണകുമാര്‍, കെഎസ് രാധാകൃഷ്ണന് എന്നിവര്‍ക്ക് മാത്രമാണ് ഇത്തവണ കെട്ടിവച്ച കാശ് തിരികെ കിട്ടിയത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥിയും പത്രിക സമര്‍പ്പണത്തിനൊപ്പം 25,000 രൂപ കെട്ടിവയ്ക്കണം. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് പതിനായിരം രൂപയാണ്. പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്നവര്‍ അമ്പത് ശതമാനം തുക കെട്ടിവച്ചാല്‍ മതി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications