കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണന്താനവും തുഷാറും അടക്കം 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ഗതി!!!കെട്ടിവച്ച കാശ് പോയി!!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇടതും വലതും അല്ലാതെ ജനങ്ങള്‍ക്ക് മുന്നിലുള്ള സാധ്യതയാണ് തങ്ങള്‍ എന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ അവകാശപ്പെടുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അവര്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു. പക്ഷേ, ലോക്‌സഭയില്‍ അവര്‍ക്ക് ആ ചരിത്രം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.

രാജ്യം ഭരിക്കുന്ന മുന്നണിയെന്നൊക്കെ പറയാമെങ്കിലും കേരളത്തില്‍ എന്‍ഡിഎ വലിയ നാണക്കേടിലാണ് പെട്ടിരിക്കുന്നത്. 20 സ്ഥാനാര്‍ത്ഥികളില്‍ 13 പേര്‍ക്കും കെട്ടിവച്ച കാശ് തന്നെ പോയിരിക്കുകയാണ്.

കോണ്‍ഗ്രസ് രണ്ട് തവണ ഓള്‍ ഔട്ട്! സിപിഎം ഒരു തവണ മാത്രം... കേരളം ഞെട്ടിയ ആ തിരഞ്ഞെടുപ്പ് ചരിത്രങ്ങൾകോണ്‍ഗ്രസ് രണ്ട് തവണ ഓള്‍ ഔട്ട്! സിപിഎം ഒരു തവണ മാത്രം... കേരളം ഞെട്ടിയ ആ തിരഞ്ഞെടുപ്പ് ചരിത്രങ്ങൾ

ഇവരില്‍ എല്ലാം അപ്രധാനികളാണെന്ന് കരുതരുത്. മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന അല്‍ഫോൻസ് കണ്ണന്താനം ആണ് ഇതില്‍ പ്രധാനി. എറണാകുളത്ത് മത്സരിച്ച കണ്ണന്താനം യുഡിഎഫിനും എല്‍ഡിഎഫിനും പിറകില്‍ മൂന്നാമതായി. 1.37 ലക്ഷം വോട്ടുകളാണ് കണ്ണന്താനം പിടിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാളും മെച്ചപ്പെട്ട പ്രകടനം ആണ് ഇദ്ദേഹം കാഴ്ചവച്ചത് എങ്കിലും കെട്ടിവച്ച കാശ് പോയിരിക്കുകയാണ്.

Alphons and Thushar

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മത്സരിച്ച ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണ് മറ്റൊരു പ്രമുഖന്‍. വെറും 78816 വോട്ടുകളാണ് തുഷാറിന് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ എന്‍ഡിഎ ഇവിടെ പിറകോട്ട് പോവുകയും ചെയ്തു.

ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സികെ പത്മനാഭനും ഇത്തവണ കെട്ടിവച്ച് കാശ് പോയിട്ടുണ്ട്. ഏറ്റവും കുറവ് വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ത്ഥിയും ഇദ്ദേഹം തന്നെ. 68,509 വോട്ടുകളാണ് സികെപി നേടിയത്.

ആകെ പോള്‍ ചെയ്ത സാധുവോട്ടിന്റെ ആറില്‍ ഒന്ന് നേടിയാല്‍ ആണ് കെട്ടിവച്ച കാശ് തിരികെ നല്‍കുക. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, സുരേഷ് ഗോപി, പിസി തോമസ്, സി കൃഷ്ണകുമാര്‍, കെഎസ് രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് മാത്രമാണ് ഇത്തവണ കെട്ടിവച്ച കാശ് തിരികെ കിട്ടിയത്.

Recommended Video

cmsvideo
കിളി പോയ പ്രവചനം! 'ഷാനിമോൾ തോൽക്കും, ബാക്കി 19ലും യുഡിഎഫ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥിയും പത്രിക സമര്‍പ്പണത്തിനൊപ്പം 25,000 രൂപ കെട്ടിവയ്ക്കണം. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് പതിനായിരം രൂപയാണ്. പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്നവര്‍ അമ്പത് ശതമാനം തുക കെട്ടിവച്ചാല്‍ മതി.

English summary
Lok Sabha Election results 2019: 13 NDA candidate including Alphonse Kannanthanam lost deposit amount in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X